വിരലിലെ മഷി മായിക്കാന്‍ രാസവസ്തു വിതരണം ചെയ്തു ; ഗുരുതര ആരോപണവുമായി ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വോട്ടര്‍ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടെടുപ്പിന് ശേഷം വിരലില്‍ പതിക്കുന്ന മഷി മായ്ക്കാന്‍ രാസവസ്തു വിതരണം ചെയ്യുന്നുവെന്ന ഗുരുതര ആരോപണവുമായി ചെന്നിത്തല രംഗത്തെത്തി. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിച്ചത്. മൂന്ന് തലത്തിലാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എഐസിസി സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ഇന്ന് കാണുന്നുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയും പരാതി നല്‍കി. വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പും ക്രമക്കേടുമെന്ന് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരും പരാതി നല്‍കും.

വോട്ടെടുപ്പിന് ശേഷം കൈയ്യില്‍ തേക്കുന്ന മഷി മയിക്കാന്‍ രാസവസ്തുക്കളുടെ അടക്കം വിതരണം നടക്കുന്നുവെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്.ഇതിന് വ്യക്തമായ തെളിവുണ്ടോ എന്ന ചോദ്യത്തിന് ചില കേന്ദ്രങ്ങളില്‍ നിന്ന് ഇത്തരത്തില്‍ വിവരം ലഭിച്ചുവെച്ചും ഇക്കാര്യത്തില്‍ കമ്മീഷന്റെ ശ്രദ്ധ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നു എന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. മാത്രമല്ല ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചുകൊണ്ടാണ് ഇത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തിയതെന്നും ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...