റാന്നി : യാത്രക്കിടെ ഓട്ടോറിക്ഷയുടെ മുകളിലേക്ക് വൈദ്യുതി തൂണ്‍ മറിഞ്ഞുവീണു. റാന്നി മിനി സിവില്‍ സ്റ്റേഷനു മുമ്പിലായിരുന്നു അപകടം. സംഭവത്തില്‍ മന്ദിരം സ്വദേശി പ്രവീണ്‍ കുമാര്‍ അത്ഭുതകരമായി രക്ഷപെട്ടു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി വൈദ്യുതി തൂണ്‍ മാറ്റി സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
വൈകിട്ട് അഞ്ചരയോടെ പ്രവീണ്‍ റാന്നിക്കു പോകുമ്പോഴായിരുന്നു അപകടം. വൈദ്യുതി തൂണ്‍ മാറ്റുന്നതിനിടെ കയര്‍പൊട്ടി ഓട്ടോയുടെ ഉള്ളിലേക്ക് വീഴുകയായിരുന്നു. ഓട്ടോറിക്ഷയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. റോഡിന് വീതി കൂട്ടിയതോടെ പഴയ കോണ്‍ക്രീറ്റു തൂണുകള്‍ റോഡിന് വശത്തേക്ക് മാറ്റി സ്ഥാപിക്കുന്ന ജോലികള്‍ നടക്കുകയാണ്.