പണിതിട്ടും പണിതിട്ടും പണിതീരാതെ ബിഎസ്എൻഎൽ കേബിൾ ലൈൻ ; പൊറുതി മുട്ടി ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

റാന്നി : നാളുകളായി പണിതിട്ടും പണിതീരാതെ ബി എസ് എൻഎൽ കേബിൾ ലൈൻ ജീവനക്കാർക്ക് തലവേദനയാകുന്നു. റാന്നി പാലത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന കേബിളുകളാണ് ജീവനക്കാരെ പൊറുതി മുട്ടിച്ചിരിക്കുന്നത്. റാന്നിയിൽ സംസ്ഥാന പാതയുടെ നിർമ്മാണം തുടങ്ങിയ നാൾ മുതൽ പണി ഒരു വർഷം കഴിഞ്ഞിട്ടും കേബിള്‍ തകരാര്‍ ഒരേ സ്ഥലത്തു തുടരുകയാണ്. മൂന്ന് മാസം മുൻപ് കള്ളൻമാർ നടത്തിയ മോഷണ ശ്രമത്തിൻ്റെ ഫലമാണങ്കിൽ ഇപ്പോൾ അതേ സ്ഥലത്ത് റോഡ് താഴ്ത്തിയതിൽ സംഭവിച്ച തകരാണ് ബുദ്ധിമുട്ടിലായത്.

റാന്നി പാലത്തിനു സമീപം ജലവിതരണ പൈപ്പ് സ്ഥാപിക്കാൻ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച്‌ കാന തോണ്ടിയപ്പോൾ തുടങ്ങിയ പ്രശ്നം ഇപ്പോഴും പല രൂപത്തിൽ ഇവിടെ തുടരുന്നു. ജലവിതരണ പൈപ്പ് സ്ഥാപിച്ചതിന് ശേഷം മണ്ണ് മൂടാതിരുന്നതിനാൽ കള്ളൻമാർ കേബിൾ പല പ്രാവശ്യം അറുത്തുമാറ്റിയിരുന്നു. പിന്നീട് ഇവിടെ സംവിധാനം പുനസ്ഥാപിക്കാൻ നാളുകളോളം ജീവനക്കാർ കഷ്ടപ്പെട്ടതിനു ശേഷമാണ് സംവിധാനം പുനക്രമീകരിച്ചത്.

പിന്നീട് ആഴ്ചകൾക്കുശേഷം റോഡിൻ്റെ ഉയരം കുറയ്ക്കുവാൻ തുടങ്ങിയപ്പോൾ വീണ്ടും തകരാർ നേരിട്ടതാണ് നാലു ജീവനക്കാർ ഒരാഴ്ചയായി കൊടുവെയിലിൽ ഇരുന്ന് തകരാർ പരിഹരിക്കുന്നത്. സംസ്ഥാന പാത പോകുന്ന എല്ലാ സ്ഥലത്തും കേബിൾ ഉണ്ടെങ്കിലും റാന്നി വലിയ പാലത്തിൻ്റെ ഭാഗത്ത് കിട്ടിയ എട്ടിൻ്റെ പണി വേറെ ഒരു സ്ഥലത്തും ഉണ്ടായിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....