റാന്നി സിവിൽ സ്റ്റേഷൻ കൊതുകു വളർത്തൽ കേന്ദ്രമായി മാറുന്നതായി ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി സിവിൽ സ്റ്റേഷൻ കൊതുകു വളർത്തൽ കേന്ദ്രമായി മാറുന്നതായി ആക്ഷേപം. കൊതുകിന് പുറമേ ദുർഗന്ധവും പരിസരത്ത് വ്യാപിക്കുന്നുണ്ട്. പുതിയ തായി പണിയുന്ന സിവിൽ സ്റ്റേഷനിലെ ഒന്നാം നിലയുടെ ഇടനാഴിയിലാണ് മലിനജലം കെട്ടി കൊതുകൾ മുട്ടയിട്ട് പെരുകിയിരിക്കുന്നത്. വെള്ളം കെട്ടി നില്കുന്നതിൻ്റെ സമീപത്തെ സിവിൽ സപ്ലെയ്സ് വകുപ്പിൻ്റെ ഓഫീസിലെ ജീവനക്കാർക്കും ഇവിടെ എത്തുന്ന പൊതുജനങ്ങൾക്കും കൊതുകുകടിയും ദുർഗന്ധവും കാരണം പൊറുതിമുട്ടുന്ന അവസ്ഥയാണ്.

കെട്ടിടത്തിൻ്റെ നിർമ്മാണത്തിനിടയിൽ മുകൾ നിലകൾ കോൺക്രീറ്റ് ചെയ്ത ഭാഗം നനക്കുന്നതിനായി ഉപയോഗിക്കുന്ന വെള്ളം ഒലിച്ചിറങ്ങിയാണ് താഴത്തെനിലയിൽ കെട്ടി നിൽക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ നടന്നുവരുകയാണ്. അന്നു മുതൽ ഒഴികിയെത്തുന്ന വെള്ളം ഇവിടെ കെട്ടിക്കിടക്കുന്നു. കഴിഞ്ഞ രണ്ടു മാസങ്ങൾക്ക് മുൻപ് കടുത്ത വേനൽ ആയിരുന്നതിനാൽ ഇത്തരത്തിൽ ഒലിച്ചിറങ്ങുന്ന വെള്ളം ഒരു പരിധി വരെ വറ്റിപോകുമായിരുന്നു.

എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി മഴ പെയ്യുന്നതിനാൽ കൂടുതൽ വെള്ളം ഒലിച്ചിറങ്ങുകയും കെട്ടികിടക്കുന്നതിൻ്റെ അളവ് കൂടുകയും ചെയ്തു. ഇതേ കെട്ടിടത്തിൻ്റെ ഒരു ഭാഗത്താണ് മരാമത്ത് കെട്ടിട വിഭാഗം പ്രവർത്തിക്കുന്നത്. ഇവരുടെ മേൽനോട്ടത്തിൽ പണിയുന്ന കെട്ടിടത്തിലെ ഇത്തരം അവസ്ഥ ഉദ്യോഗസ്ഥർ കണ്ടില്ലെന്നു നടിക്കുകയാണ്. സിവിൽ സ്റ്റേഷൻ പരിസരത്തെ കെട്ടിടവിഭാഗത്തിൻ്റെ ചുമതയിലുള്ളവര്‍ എന്ത് പരാതികൾ ആരു പറഞ്ഞാലും മുഖ വിലക്കെടുക്കില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...