റാന്നിയിലെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കണം : അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി നിയോജക മണ്ഡലത്തിലെ പട്ടയപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര പ്രാധാന്യം നല്‍കണമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍ദേശിച്ചു. പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യരുടെ സാന്നിധ്യത്തില്‍ റാന്നി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.

പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ജില്ലാ കളക്ടര്‍ വില്ലേജ് ഓഫീസര്‍മാരോട് അന്വേഷിക്കുകയും നിശ്ചിത സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നിര്‍ദേശിക്കുകയും ചെയ്തു. റാന്നി താലൂക്കില്‍ വടശേരിക്കര വില്ലേജില്‍ മുക്കുഴി, ചേത്തയ്ക്കല്‍ വില്ലജില്‍ വലിയപതാല്‍, കൊല്ലമുള വില്ലേജില്‍ വെച്ചൂച്ചിറ എക്‌സ് സര്‍വീസസ്‌മെന്‍ കോളനി, പമ്പാവാലി, മല്ലപ്പള്ളി താലൂക്കില്‍ കോട്ടാങ്ങല്‍ വില്ലേജില്‍ പുളിഞ്ചുവള്ളില്‍ ലക്ഷം വീട് കോളനി എന്നിവിടങ്ങളിലെ പട്ടയ പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

ഈ സ്ഥലങ്ങളിലെ പട്ടയം നല്‍കുന്നതിനായി വേഗത്തില്‍ സര്‍ക്കാര്‍ അനുമതി ലഭ്യമാക്കുന്നതിന് നടപടിയെടുക്കുന്നതിനും തീരുമാനിച്ചു. ഡെപ്യൂട്ടി കളക്ടര്‍ പി.ആര്‍. ഷൈന്‍, റാന്നി തഹസില്‍ദാര്‍ കെ. നവീന്‍ബാബു, റാന്നി ഭൂരേഖ തഹസില്‍ദാര്‍ അജി കുമാര്‍, മല്ലപ്പള്ളി തഹസില്‍ദാര്‍ എം.ടി. ജയിംസ്, ജില്ലാ സര്‍വേ സൂപ്രണ്ട്, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...