സംസ്ഥാനത്ത് വാക്സിന്‍ രണ്ടു ഡോസും സ്വീകരിച്ചവരില്‍ 95 പേര്‍ മരിച്ചു : ഒരു ഡോസ് മാത്രമെടുത്ത 546 പേരും മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ രണ്ടുഡോസും സ്വീകരിച്ചവരില്‍ 95 പേര്‍ മരിച്ചുവെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. എന്നാല്‍ ഒരു ഡോസ് മാത്രമെടുത്ത 546 പേരാണ് കൊവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്. വാക്സിനെടുത്തശേഷം മരിച്ചവരില്‍ ഏറെയും അറുപത് വയസ് കഴിഞ്ഞവരും മറ്റ് രോഗങ്ങള്‍ ഉള്ളവരുമാണെന്നും കണക്കുകള്‍ കാണിക്കുന്നു.

സംസ്ഥാനത്ത് ഒരുമാസത്തിനിടെ കൊവിഡ് മൂലം മരിച്ചത് 4099 പേരാണ്. ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. ഇതില്‍ പതിനയ്യായിരത്തോളം പേരും അറുപതുവയസുകഴിഞ്ഞവരാണ്. പതിനെട്ടിന് താഴെ പ്രായമുള്ളവരാണ് ഏറ്റവും കുറവ്. വാക്സിനെടുത്താലും പ്രായമായവരും മറ്റ് രോഗങ്ങള്‍ ഉള്ളവരും അതീവ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്തെ കൊവിഡ് ബാധ ശമനമില്ലാതെ തുടരുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാണ് സാദ്ധ്യത. കഴിഞ്ഞ രണ്ടുദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം മുപ്പതിനായിരം കടന്നിരുന്നു. ഇതിന് ആനുപാതികമായി മരണ സംഖ്യയും ഉയരുമോ എന്നാണ് ഇപ്പോഴത്തെ പ്രധാന ആശങ്ക. അടുത്തമാസം അവസാനത്തോടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം എത്തിയേക്കും എന്നാണ് കരുതുന്നത്. ഇതും സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന സംശയവും വിദഗ്ദ്ധര്‍ക്കുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...