പോലീസ് ചമഞ്ഞ് അഞ്ചംഗ സംഘം യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

തൃത്താല : പട്ടാമ്പിയില്‍ പോലീസ് ചമഞ്ഞ് അഞ്ചംഗ സംഘം 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പട്ടാമ്പിയിലെ സ്വകാര്യ ലോഡ്ജിലായിരുന്നു സംഭവം. സംഘത്തില്‍ പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മെയ് രണ്ടിനാണ് 20കാരി ആണ്‍സുഹൃത്തിനൊപ്പം ലോഡ്ജില്‍ താമസത്തിനെത്തുന്നത്. മെയ് നാലിന് തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന അഞ്ചംഗ സംഘം പോലീസ് ആണെന്ന് പറഞ്ഞ് യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് സംഘം പെണ്‍കുട്ടിയെ മാനഭംഗപെടുത്താനും തട്ടിക്കൊണ്ട് പോകാനും ശ്രമിച്ചു. സംഭവത്തില്‍ യുവതി തൃത്താല പോലീസില്‍ പരാതി നല്‍കി.

പോലീസ് ചമഞ്ഞ് പണം തട്ടാന്‍ ശ്രമം, മാനഭംഗപെടുത്താന്‍ ശ്രമം, തട്ടിക്കൊണ്ട് പോകാന്‍ ശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം തൃത്താല പോലീസ് കേസെടുത്തു. പെണ്‍കുട്ടി പട്ടികജാതി വിഭാഗത്തില്‍ പെട്ടതിനാല്‍ ഷൊര്‍ണൂര്‍ ഡി വൈ എസ് പി. വി സുരേഷിനാണ് അന്വേഷണ ചുമതല. സംഘത്തിലെ വല്ലപ്പുഴ സ്വദേശി അബ്ദുല്‍ വഹാബ്, മട്ടാഞ്ചേരി സ്വദേശി സജു കെ സമദ്, തൃശൂര്‍ സ്വദേശി മുഹമ്മദ് ഫാസില്‍ എന്നിവരെ കഴിഞ്ഞ ദിവസം തൃത്താല പോലീസ് വിവിധ ഇടങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. മറ്റു രണ്ട് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...