തമിഴ്നാട്ടില്‍ സഹപാഠിയായ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട്ടില്‍ സഹപാഠിയായ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ലൈംഗികാതിക്രമത്തിന്റെ വീഡിയോയും പ്രതികള്‍ പങ്കുവെച്ചിരുന്നു. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന മറ്റൊരു ആണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കടലൂര്‍ ജില്ലക്കാരായ പ്രതികളെല്ലാവും പ്രായപൂര്‍ത്തിയാകാത്തവരാണ്. പെണ്‍കുട്ടി സുഹൃത്തിനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ കാണിച്ച്‌ ബ്ലാക്ക് മെയില്‍ ചെയ്യുകയും പ്രതികളിലൊരാളുടെ വീട്ടിലേക്ക് വരാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി തിട്ടക്കുടി പോലീസ് ഇന്‍സ്പെക്ടര്‍ മിസ് കിരുബ പറഞ്ഞു. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിനെടുത്ത ഫോട്ടോയാണ് മാതാപിതാക്കളെ കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്.

ഈ മാസം ഒന്നാം തീയതി ഉച്ചഭക്ഷണത്തിന്റെ ഇടവേളയില്‍ പെണ്‍കുട്ടി അവര്‍ പറഞ്ഞ വീട്ടിലേക്ക് പോകുകയും തുടര്‍ന്ന് പീഡനത്തിനിരയാകുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്. പ്രതികള്‍ പീഡനദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് മറ്റുവിദ്യാര്‍ഥികളുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടതറിഞ്ഞ പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് നടപടിയെടുത്തത്. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തുകയും ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതികളെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...