പ്രണയം നിരസിച്ചതിലുള്ള വിരോധം ; കുത്തിക്കൊല്ലാനെത്തിയ 22 വയസ്സുകാരനെ ധീരമായി നേരിട്ട് 14 വയസ്സുകാരി

For full experience, Download our mobile application:
Get it on Google Play

പെരിന്തല്‍മണ്ണ : പ്രണയം നിരസിച്ചതിലുള്ള വിരോധത്തില്‍ കുത്തിക്കൊല്ലാനെത്തിയ 22 വയസ്സുകാരനെ ധീരമായി നേരിട്ട് 14 വയസ്സുകാരി. കത്തിയുമായി പിന്തുടര്‍ന്ന് കുത്താനെത്തിയ യുവാവിനെ പെണ്‍കുട്ടി ബലമായി പിടിച്ചു തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ ആനമങ്ങാട്ടായിരുന്നു സംഭവം. മണ്ണാര്‍മല സ്വദേശി ജിനേഷിനെ (22) പോലീസ് അറസ്‌റ്റ് ചെയ്‌തു.

പോലീസ് പറയുന്നത് ഇങ്ങനെ : കുറച്ച്‌ കാലമായി പെണ്‍കുട്ടിയെ പ്രതി നിരന്തരം ശല്യം ചെയ്‌തിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കത്തിയുമായി എത്തിയ പ്രതി ആനമങ്ങാട്ടുവെച്ച്‌ തടഞ്ഞുനിര്‍ത്തി കുത്താന്‍ ശ്രമിക്കുകയായിരുന്നു. പരിഭ്രമിച്ചെങ്കിലും യുവാവിനെ പിടിച്ചു തള്ളി പെണ്‍കുട്ടി ബഹളം വെച്ചു.

നിലത്തുവീണ യുവാവിന്റെ കയ്യില്‍നിന്ന് കത്തി തെറിച്ചുപോയി. നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ഈ സമയം വന്ന വാഹനത്തില്‍ തട്ടി ഇയാളുടെ കൈക്ക് പരുക്കേറ്റു. തുടര്‍ന്ന് പോലീസെത്തി ജിനേഷിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി കൊണ്ടുവന്ന കത്തി പോലീസ് കണ്ടെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...