പതിമൂന്നുകാരിയെ പീഡിപ്പിച്ചു ; കൊല്ലത്ത് ബന്ധു അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുളത്തുപ്പുഴയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ 38കാരനായ ബന്ധു അറസ്റ്റില്‍. കൊട്ടവട്ടം സ്വദേശി സന്തോഷിനെയാണ് കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ അധ്യാപകര്‍ക്ക് തോന്നിയ സംശയമാണ് കുളത്തുപ്പുഴ സ്വദേശിനിയായ പതിമൂന്നുകാരിയെ സന്തോഷ് നിരന്തരം പീഡിപ്പിച്ച വിവരം പുറത്തറിയിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വച്ച്‌ പല തവണ പീഡിപ്പിച്ചുവെന്നാണ് പോലീസ് കണ്ടെത്തല്‍.

പതിമൂന്നുകാരിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടതോടെയാണ് അധ്യാപകര്‍ക്ക് സംശയം തോന്നിയത്. ശേഷം സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങിലാണ് പീഡന വിവരം പുറത്തു അറിയുന്നത്. അധ്യാപകര്‍ വിവരം പോലീസിന് കൈമാറുകയായിരുന്നു. പലതവണ കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് പ്രതി സമ്മതിച്ചെന്ന് കുളത്തുപ്പുഴ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എന്‍ ഗിരീഷ് വ്യക്തമാക്കി. പ്രതിയുടെ വീട്ടിലും പെണ്‍കുട്ടിയുടെ വീട്ടിലും എത്തിച്ച്‌ അന്വേഷണ സംഘം തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...

ദുരന്തത്തെ പ്രതിരോധിച്ച് നേപ്പാളിലെ ബാങ്കിന്റെ സേഫ്റ്റി ലോക്കർ ; ലക്ഷക്കണക്കിന് രൂപയും കോടികളുടെ...

0
കാഠ്മണ്ഡു: മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന ബാങ്ക് കെട്ടിടത്തില്‍ നിന്നും അമ്പത് കോടിയോളം...