Friday, July 4, 2025 4:27 pm

റേഷന്‍ മണ്ണെണ്ണ വില വീണ്ടും കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റേഷന്‍ മണ്ണെണ്ണ വില വീണ്ടും കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. അടിസ്ഥാനവില കിലോ ലീറ്ററിന് (1000 ലീറ്റര്‍) 72,832 രൂപ ആയിരുന്നത് 77,300 രൂപയാക്കി. ഇതോടെ ചില്ലറ വില്‍പന വില ലീറ്ററിന് 84 രൂപയില്‍ നിന്ന് 88 ആകും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വിതരണത്തിനു പഴയ വിലയ്ക്കുള്ള മണ്ണെണ്ണ സംസ്ഥാനത്തു സ്റ്റോക്ക് ഉള്ളതിനാല്‍ വില വര്‍ധിപ്പിക്കണോ എന്ന കാര്യം സര്‍ക്കാരാണു തീരുമാനിക്കേണ്ടത്.

ലീറ്ററിന് 18 രൂപയായിരുന്ന റേഷന്‍ മണ്ണെണ്ണ വില രണ്ടര വര്‍ഷത്തിനിടെ 70 രൂപയാണു വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് 50 രൂപ കടന്നത്. നിലവില്‍ റേഷന്‍ മണ്ണെണ്ണയുടെ സ്റ്റോക്ക് ഉള്ള സാഹചര്യത്തില്‍ കൂടിയ വില ഈടാക്കാതെ മണ്ണെണ്ണ നല്‍കാന്‍ പറ്റുമോയെന്നു പരിശോധിച്ചു പറയാമെന്നു മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. മത്സ്യബന്ധന മേഖലയ്ക്കാകും വിലവര്‍ധന മൂലമുള്ള വന്‍ തിരിച്ചടി.

ഔട്ട്ബോര്‍ഡ് എന്‍ജിന്‍ യാനങ്ങള്‍ക്കു പെര്‍മിറ്റ് അനുസരിച്ചു പ്രതിമാസം 130-190 ലീറ്റര്‍ നല്‍കുന്ന നോണ്‍ സബ്സിഡി മണ്ണെണ്ണ 2160 കിലോ ലീറ്റര്‍ കേന്ദ്രം അനുവദിച്ചിരുന്നു. കഴിഞ്ഞ 5 ദിവസമായി എണ്ണക്കമ്പനികളുടെ കേരളത്തിലെ സംഭരണകേന്ദ്രങ്ങളില്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ പൂര്‍ണമായി ഏറ്റെടുത്തു കൈമാറാന്‍ ഡീലര്‍മാര്‍ക്കു കഴിഞ്ഞിട്ടില്ല. അതിനാല്‍ അധിക വില നല്‍കി ഏറ്റെടുക്കേണ്ടി വരും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വ്യാജലഹരി കേസിൽ മുഖ്യപ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും കസ്റ്റഡിയിൽ വിട്ടു

0
ചാലക്കുടി: ഷീല സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ ഗൂഡാലോചനക്കേസിലെ മുഖ്യപ്രതികളായ ലിവിയ ജോസിനെയും...

മാവേലിക്കരയില്‍ പൊതുമരാമത്ത് റോഡ് കൈയേറി നോ പാർക്കിംഗ് ബോർഡുകൾ

0
മാവേലിക്കര : മിച്ചൽ ജംഗ്ഷന് തെക്ക് വ്യാപാരസമുച്ചയത്തിനു മുന്നിൽ പൊതുമരാമത്ത്...

രമേശ്‌ ചെന്നിത്തലയുടെ വാക്കത്തോണില്‍ ചിറ്റയവും രാജു എബ്രഹാമും പങ്കെടുക്കും

0
പത്തനംതിട്ട: ലഹരിക്കെതിരെ തന്റെ നേതൃത്വത്തിൽ ജൂലൈ 14 ന് പത്തനംതിട്ടയിൽ നടക്കുന്ന...

“സാറേ എനിക്ക് ഉടുപ്പും പാൻ്റുമില്ല, ഞാൻ സ്കൂളിൽ വരുന്നില്ല” – ആദിവാസി ഉന്നതികളിൽ ഡ്രോപ്...

0
റാന്നി : കേരള സർക്കാരിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി...