Thursday, April 25, 2024 1:54 pm

പച്ചക്കറികൾക്ക് വീണ്ടും പൊള്ളുന്ന വില ; തക്കാളി വില നൂറിലെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് പച്ചക്കറികൾക്ക് വീണ്ടും വില കുത്തനെ ഉയരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചെറിയ തോതിൽ വില താഴ്ന്നിരുന്നുവെങ്കിലും നിലവിൽ പച്ചക്കറി വില കുതിച്ചുയരുന്ന സ്ഥിതിയാണ്. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില നൂറിലെത്തി. മുരിങ്ങക്കായ കിലോയ്ക്ക് മുന്നൂറ് രൂപ കടന്നു. വെണ്ടക്ക കിലോയ്ക്ക് എഴുപതും ചേനക്കും ബീൻസിനും കാരറ്റിനും കിലോയ്ക്ക് 60 രൂപയുമായി.

ഇതര സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വില വർധനവിന് കാരണമായി പറയുന്നത്. കുറഞ്ഞ വിലയ്ക്ക് ഹോർട്ടി കോർപ്പ് വിൽപ്പന നടത്തുന്നുണ്ടെങ്കിലും പൊതു വിപണിയിൽ തീപിടിച്ച വിലയ്ക്ക് മാറ്റമില്ല. വില വർധനവ് പിടിച്ചു നിർത്താനുള്ള ശ്രമം സർക്കാരും തുടരുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ 80 ടൺ പച്ചക്കറിയാണ് തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നായി ഹോർട്ടി കോർപ്പ് കേരളത്തിലെത്തിക്കുന്നത്. തെങ്കാശ്ശിയിൽ നിന്ന് നേരിട്ട് പച്ചക്കറി എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട്...

0
തിരുവനന്തപുരം : രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സന്ദര്‍ശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ...

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

0
കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം...

മാസപ്പടി കേസ് : മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍നാടൻ, വിധി അടുത്ത മാസം...

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും....

US ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ കത്തുന്നു ; സര്‍വകലാശാലകളിൽ വ്യാപക അറസ്റ്റ്

0
വാഷിങ്ടണ്‍: ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍...