ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനാപക്ഷാചരണം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാതല വായനാപക്ഷാചരണം സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പി ആര്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന പി എന്‍ പണിക്കരുടെ വചനം കുട്ടികള്‍ ജീവിതത്തില്‍ പിന്‍തുടരണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗം രാജശേഖര കുറുപ്പ് വായനാദിന സന്ദേശം നല്‍കി.

വൈസ് പ്രസിഡന്റ് വി കെ പുരുഷോത്തമന്‍ പിള്ള, സെക്രട്ടറി പി.ജി. ആനന്ദന്‍, അംഗങ്ങളായ നജീബ് റാവുത്തല്‍, എം എസ് ജോണ്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹേമ മേരി മാത്യു, അധ്യാപിക സുജ വര്‍ഗീസ്, പിആര്‍ഡി അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ്, ജില്ല ലൈബ്രറി കൗണ്‍സില്‍ ഓഫീസര്‍ ഐ ദിവ്യ, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി സലിംകുമാര്‍, അധ്യാപകര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  ബാബു എബ്രാഹമിന്റെ ‘കമ്പിളിക്കണ്ടത്തെ കല്‍ഭരണികള്‍’ എന്ന പുസ്‌കത്തിന്റെ ആസ്വാദന കുറിപ്പ് സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനി ലക്ഷ്മി അജിത് കുമാര്‍ അവതരിപ്പിച്ചു. പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ഐ വി ദാസിന്റെ ജന്മദിനമായ ജൂലായ് ഏഴുവരെ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനാപക്ഷാചരണം സംഘടിപ്പിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...