പത്തനംതിട്ട ജില്ലയിലെ യു.ഡി.എഫ് എം.എല്‍.എമാര്‍ക്ക് സ്വീകരണം – ജൂണ്‍ 14 ഞായറാഴ്ച : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ നിന്നും വിജയിച്ച യു.ഡി.എഫ് എം.എല്‍.എ മാരായ അഡ്വ. പഴകുളം മധു, അഡ്വ.അബിന്‍ വര്‍ക്കി, അഡ്വ.വര്‍ഗീസ് മാമ്മന്‍, അഡ്വ.സി.വി.ശാന്തകുമാര്‍ എന്നിവര്‍ക്ക് ജൂണ്‍ 14 ഞായറാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു. വൈകിട്ട് 5 മണിക്ക് പത്തനംതിട്ട രാജീവ്ഭവന്‍ ഓഡിറ്റോറിയത്തില്‍ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സ്വീകരണ സമ്മേളനം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

കെ.പി.സി.സി കോര്‍ കമ്മിറ്റി അംഗം പ്രൊഫ.പി.ജെ. കുര്യന്‍, യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അഡ്വ.അടൂര്‍ പ്രകാശ് എം.പി, രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി, കെ.പി.സി.സി, ഡി.സി.സി, പോഷക സംഘടനാ നേതാക്കള്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികള്‍, ഡി.സി.സി അംഗങ്ങള്‍, ബ്ലോക്ക്, മണ്ഡലം, വാര്‍ഡ്, ബൂത്ത് പ്രസിഡന്‍റുമാര്‍ – ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പത്തനംതിട്ട ഡി.സി.സി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...