കോണമലകടവ് പുനരുദ്ധാരണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പ്രളയത്തിൽ തകർന്ന കുളിക്കടവുകളുടെ പുനരുദ്ധാരണ ജോലികൾ തുടങ്ങി. കടവിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുന്നത് സംബന്ധിച്ച്, വാർഡ് അംഗവും നാട്ടുകാരും പരാതി നല്കിയിരുന്നു. പമ്പാനദിയിലെ പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ഐത്തല കോണമലകടവ് പുനരുദ്ധാരണ നിർമ്മാണ ജോലികളാണ് ആരംഭിച്ചത്. ഇതിനായി ജലവിഭവ വകുപ്പിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചാണ് നിർമ്മാണ പ്രവർത്തനം നടത്തുന്നത്. വർഷങ്ങൾക്ക് മുൻപ് ഗ്രാമ പഞ്ചായത്തിന്റെ കടത്തു കടവായിരുന്നു കോണമലകടവ്.

മുപ്പതുമീറ്ററിലധികം നീളവും 3 മീറ്റർ വീതിയിൽ ഉള്ള ഈ കടവ് കരിങ്കൽ പളികൾ കൊണ്ടാണ് നിർമ്മിച്ചിരുന്നത്. ഈ പടികൾ തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ തുടർന്ന് പൂർണമായും തകർന്നിരുന്നു. മുൻ പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് ബോബി എബ്രഹാം അന്നത്തെ എം ൽ എ രാജു എബ്രഹാമിന് നൽകിയ നിവേദനത്തെ തുടർന്നാണ് ജലവിഭവ വകുപ്പിൽ നിന്നും തുക അനുവദിച്ചത്. വേനൽക്കാലം ആയതോടെ നിരവധി ആളുകൾ ആശ്രയിക്കുന്ന കടവിനെ ഫണ്ട് അനുവദിച്ചിട്ടും, നടപടികൾക്ക് കാലതാമസം നേരിട്ടതിനെ തുടർന്ന് നിലവിലെ വാര്‍ഡംഗവും നാട്ടുകാരും നല്‍കിയ പരാതിയെ തുടർന്നാണ് കടവ് പുനരുദ്ധാരണം ആരംഭിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...