നിയമന തട്ടിപ്പ് കേസ് ; നാലാം പ്രതി ബാസിത്തിന്റെ ജാമ്യ അപേക്ഷ കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിലെ നാലാം പ്രതി ബാസിത്തിന്റെ ജാമ്യ അപേക്ഷ കോടതി തളളി. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിരസിച്ച് ഉത്തരവ് പുറത്തിറക്കിയത്. ബാസിത് ആണ് ഹരിദാസനെ മറ്റ് പ്രതികൾക്ക് പരിചയപ്പെടുത്തിയതെന്നും തട്ടിപ്പിനെ ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തിയതെന്നും പ്രോസിക്യൂട്ടർ വാദിച്ചു. മാത്രമല്ല മന്ത്രിയുടെ പിഎ അഖിൽ മാത്യുവിന്റെ പേര് കളവായി വലിച്ചിഴച്ചതും അഖിൽ മാത്യുവിനു പണം കൈമാറിയതായി കള്ളക്കഥ ചമച്ചതും ഹരിദാസനെ കൊണ്ട് പിഎ ക്കെതിരെ പരാതി നൽകിച്ചതും നാലാം പ്രതി ബാസിത് ആണെന്ന് പ്രോസിക്യൂട്ടർ മനു കല്ലംപള്ളി വാദത്തിൽ വെളിപ്പെടുത്തി.

പ്രതി മലപ്പുറം എ.ഐ.എസ്.എഫ് ജില്ലാ ഭാരവാഹി ആയിരുന്നു എന്നും ഗൂഢാലോചനയിൽ പ്രതിക്ക് പ്രധാന പങ്കാളിത്തമാണുള്ളതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. അതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ ഹരിദാസൻ ആവശ്യപ്പെട്ടത് അനുസരിച്ച് മറ്റ് പ്രതികളെ പരിചയപ്പെടുത്തിയത് മാത്രമേ ഉള്ളൂവെന്നും യാതൊരു തുകയും ഇയാൾ കൈപ്പറ്റിയിട്ടില്ലെന്നുമായിരുന്നു പ്രതിഭാ​ഗത്തിന്റെ വാദം. രണ്ടാഴ്ചയിലേറെയായി പ്രതി കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാ​ഗം വാദിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം , മരണസംഖ്യ ഉയരുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതപ്പെയ്ത്തില്‍ മരണം ഉയരുന്നു. മഴക്കെടുതിയില്‍ കേരളത്തില്‍ ഇതുവരെ...

മുഖ്യമന്ത്രിയുടെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് ആരോ​ഗ്യ മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് ആരോ​ഗ്യ...

കോഴിക്കോട് ജില്ലയിൽ അതിതീവ്ര മഴ ; സുരക്ഷാ നിർദ്ദേശങ്ങളുമായി കെഎസ്ഇബി

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക്...

സംസ്ഥാനത്ത് നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ നടത്താനിരുന്ന...