കോന്നിയിലെ അപകടം ; ഉറങ്ങിപ്പോയെന്ന് കാര്‍ ഡ്രൈവര്‍ – മരിച്ചത് മുറിഞ്ഞകൽ സ്വദേശി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി വകയാറിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. മകളെ ഗുരുതര പരുക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വകയാർ എട്ടാംകുറ്റിയിൽ  ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആണ് സംഭവം നടന്നത്. മുറിഞ്ഞകൽ സ്വദേശി സന്ധ്യഭവനത്തിൽ ഭരതൻ (79) ആണ് മരിച്ചത്. കോന്നിയിൽ നിന്നും മുറിഞ്ഞകൽ ഭാഗത്തേക്ക് വന്ന ഭരതനും മകൾ സന്ധ്യയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ എതിരെ വന്ന പത്തനാപുരം സ്വദേശിയുടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സന്ധ്യ സ്‌കൂട്ടറിൽ നിന്നും തെറിച്ച് സമീപത്തെ മതിലിന് അപ്പുറത്തേക്ക് വീണു. കാർ സ്‌കൂട്ടറിൽ ഇടിച്ച ശേഷം താഴ്ചയിലേക്ക് മറിയുകയും ചെയ്തു. സ്‌കൂട്ടർ പൂർണ്ണമായി തകർന്നു. പത്തനാപുരം സ്വദേശിയായ റിയാസ് ഖാൻ ആണ് കാർ ഓടിച്ചിരുന്നത്. ഇയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കോന്നി പോലീസിന് മൊഴി നൽകി. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കോന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭരതന്റെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ – വിജയമ്മ, മക്കൾ – അനിൽ, സുനിൽ, സന്ധ്യ

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ടുകള്‍ എന്നിവ നദിയില്‍ ഇറക്കുന്നതിന് നിരോധനം

0
പത്തനംതിട്ട : ജില്ലയില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡാം...

ബോക്സിംഗിൽ ഇരട്ട സ്വർണം കൊയ്ത് പ്രീതിയും ജെയ്‌സ്മിനും

0
ന്യൂഡൽഹി : ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിന്റെ പത്താം ദിനം ഇന്ത്യയ്ക്ക്...

ആര്‍. സു​ഗതന് അനുകൂലമായി തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി റിപ്പോർട്ട്‌ നൽകിയത് ഞെട്ടിക്കുന്നതെന്ന് മന്ത്രി...

0
തിരുവനന്തപുരം: കാപ്പാ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി...

ആലപ്പുഴ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലും അയൽ ജില്ലകളായ പത്തനംതിട്ടയിലും കോട്ടയത്തുമുണ്ടായ കനത്ത മഴയെയും...