ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു. അപകടത്തില്‍ നിന്ന് അമ്മയും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വാണിമേല്‍ ഗ്രാമ പഞ്ചായത്തിലെ സുരേന്ദ്രന്‍ എന്നയാളുടെ വീട്ടിലാണ് ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെ അപകടം നടന്നത്.അടുക്കളയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീടിനകത്ത് തീ പടരുകയും ഇലക്‌ട്രിക്കല്‍ വീട്ടുപകരണങ്ങള്‍ കത്തി നശിക്കുകയും ചെയ്തു. തൊട്ടടുത്ത മുറിയില്‍ കിടക്കുന്ന സുരേന്ദ്രന്റ ഭാര്യ സുനിതയും രണ്ട് മക്കളും സ്‌ഫോടന ശബ്ദം കേട്ട് ഉണരുകയും തീ പടരുന്നത് കണ്ട് വീടിന് പുറത്തേക്ക് ഓടി രക്ഷപെടുകയുമായിരുന്നു. വീട്ടിനകത്ത് നിന്നും പുക ഉയര്‍ന്നതിനാല്‍ അകത്ത് കയറാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. ഓടി കൂടിയ അയല്‍ക്കാര്‍ ഏറെ പണി പെട്ട് തീ കെടുത്തി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. അഞ്ച് ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം സംഭവിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...