ട്രെയിന്‍ വൈകി ഓടുന്നതിനാല്‍ യാത്ര റദ്ദാക്കേണ്ടി വരികയാണെങ്കില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ തന്നെ പണം തിരികെ ലഭിക്കും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: വര്‍ഷത്തിന്റെ അവസാന ആഴ്ച്ചയിലേക്ക് രാജ്യം കടക്കുകയാണ്. മഞ്ഞുകാലമായതോടെ ആളുകള്‍ വിവിധങ്ങളായ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. മൂടല്‍മഞ്ഞ് മൂലമുണ്ടാകുന്ന ദുരിതങ്ങള്‍ പേറുകയാണ് ഉത്തരേന്ത്യന്‍ ജനത. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുന്ന മൂടല്‍മഞ്ഞ് ട്രെയിന്‍ ഗതാഗതത്തെയും നേരിട്ട് ബാധിക്കുന്നുണ്ട്. ഇതുമൂലം ഡസന്‍ കണക്കിന് ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകി ഓടുകയാണ്. ട്രെയിനുകള്‍ വൈകിയതോടെ പലരും യാത്ര റദ്ദാക്കുകയാണ്. ടിക്കറ്റ് ക്യാന്‍സലേഷനും റീഫണ്ടും സംബന്ധിച്ച ആശങ്കകളും അതോടൊപ്പം ഏറുകയാണ്. എങ്ങനെ ടിക്കറ്റ് റദ്ദാക്കാം? ടിക്കറ്റ് റദ്ദാക്കുമ്പോള്‍ എത്ര തുക റീഫണ്ട് ലഭിക്കും? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് യാത്രക്കാരുടെ മനസ്സില്‍ ഉണ്ടാവുക.

നിങ്ങളുടെ ട്രെയിന്‍ വൈകി ഓടുന്നതിനാല്‍ യാത്ര റദ്ദാക്കേണ്ടി വരികയാണെങ്കില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ തന്നെ പണം തിരികെ ലഭിക്കും. നിങ്ങളുടെ ട്രെയിന്‍ 3 മണിക്കൂറോ അതില്‍ കൂടുതലോ വൈകി ഓടുകയും നിങ്ങളുടെ യാത്ര റദ്ദാക്കുകയും ചെയ്താല്‍ റെയില്‍വേ നിയമങ്ങള്‍ അനുസരിച്ച് സ്ഥിരീകരിച്ച, വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ റദ്ദാക്കുന്നതു വഴി നിങ്ങള്‍ക്ക് മുഴുവന്‍ പണവും ലഭിക്കും. അതായത് നിങ്ങളുടെ ട്രെയിന്‍ 3 മണിക്കൂറോ അതില്‍ കൂടുതലോ വൈകി ഓടുകയാണെങ്കില്‍  ടിക്കറ്റ് റദ്ദാക്കുന്നതിന് റെയില്‍വേ നിരക്ക് ഈടാക്കില്ല. ഇതിനായി കൗണ്ടര്‍ ടിക്കറ്റ് ഉണ്ടെങ്കില്‍ റിസര്‍വേഷന്‍ കൗണ്ടറില്‍ പോയി ടിക്കറ്റ് റദ്ദാക്കി മുഴുവന്‍ തുകയും കൈപ്പറ്റാം.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...