ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമ തന്‍റെ അമ്മയെ മര്‍ദ്ദിച്ച്‌ ആട്ടി പുറത്താക്കി ; പരാതിയുമായി അമ്മ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിവാദങ്ങളില്‍ നിരന്തരം ഇടം പിടിക്കുന്ന ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമ തന്‍റെ അമ്മയെ മര്‍ദ്ദിച്ച്‌ ആട്ടി പുറത്താക്കി. തന്‍റെ ജീവന് ഭീഷണി എന്നാരോപിച്ച്‌ അമ്മ പ്യാരി ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ അഭയം തേടി. രഹ്ന താമസിക്കുന്ന എറണാകുളത്തെ ഫ്‌ളാറ്റിന് അഡ്വാന്‍സ് കൊടുക്കാന്‍ വേണ്ടി ഒരു ലക്ഷം രൂപ വാങ്ങിയിട്ട് തിരികെ കൊടുത്തില്ലെന്നും അമ്മ ആരോപിച്ചു. ഇതുകൂടാതെ താന്‍ അവര്‍ക്കൊപ്പം ഫ്‌ളാറ്റില്‍ താമസിച്ചിരുന്നപ്പോള്‍ തന്‍റെ വിധവാ പെന്‍ഷനായ 10,000 രൂപ വാങ്ങിയെടുത്തിരുന്നു.

പ്യാരിയുടെ ഭര്‍ത്താവിന് ബിഎസ്‌എന്‍എല്ലിലായിരുന്നു ജോലി. ഈ ജോലിയാണ് പിന്നീട് രഹ്നയ്ക്ക് കിട്ടിയത്. ഈ ജോലി ശബരിമല ഭക്തരുടെ വികാരണത്തെ വ്രണപ്പെടുത്തും വിധമുള്ള വിവാദ ചിത്രത്തിന്‍റെ പേരില്‍ രഹ്നയ്ക്ക് നഷ്ടമായിരുന്നു. ഏതായാലും ഇപ്പോള്‍, അമ്മ പ്യാരി തന്നെ ഏകമകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

പരാതിയില്‍ പറയുന്നത് ഇങ്ങനെ
രഹ്ന ഫാത്തിമ തന്‍റെ ഏക മകളാണെന്നും താന്‍ മകളൊടൊപ്പം എറണാകുളത്തെ അവരുടെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നതെന്നും പ്യാരി പരാതിയില്‍ പറയുന്നു. രഹ്നയും മരുമകനും( രഹ്നയുടെ മുന്‍ഭര്‍ത്താവ് മനോജ് കെ ശ്രീധര്‍) ചേര്‍ന്ന് തന്നെ മാനസികമായി ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പ്യാരിയുടെ ആരോപണം. വിവാദങ്ങള്‍ക്ക് പിന്നാലെ രഹ്നയും മനോജും പിന്നീട് വേര്‍പിരിഞ്ഞു.

തന്‍റെ ജീവന് തന്നെ ഭീഷണിയായ സാഹചര്യത്തില്‍ താന്‍ രഹ്നയുടെ ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങി പോരുകയും ബന്ധുവീടുകളില്‍ മാറി മാറി താമസം ആരംഭിക്കുകയും ചെയ്തു. രണ്ടുമാസമായി മുഹമ്മദ് ഖാന്‍ എന്ന ബന്ധുവിന് ഒപ്പമാണ് താമസം. ഈ സാഹചര്യത്തില്‍ രഹ്ന മുഹമ്മദ് ഖാനെയും വീട്ടുകാരെയും വിളിച്ച്‌ ഭീഷണിപ്പെടുത്തുകയാണ്. പ്യാരിയെ ഒപ്പം താമസിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. ഇതുമൂലം ബന്ധുവീട്ടുകാര്‍ കടുത്ത ആശങ്കയിലാണ്.

താനിനി മകളൊടൊപ്പം താമസിക്കാന്‍ പോകുന്നില്ലെന്നും താന്‍ ഇപ്പോള്‍ താമസിക്കുന്ന വീട്ടുകാരെ ഒരു കാരണവശാലും ശല്യപ്പെടുത്തരുതെന്നും രഹ്ന ഫാത്തിമയെ താക്കീത് ചെയ്യണമെന്നാണ് അമ്മ പ്യാരിയുടെ പരാതിയിലെ ആവശ്യം. ഇതുകൂടാതെ തന്‍റെമകളുടെ ഫ്‌ളാറ്റില്‍ നിന്ന് തന്‍റെ സാധനങ്ങള്‍ മാറ്റുവാന്‍ സൗകര്യം ചെയ്തുതരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

രഹ്ന ഫാത്തിമയും മനോജ് കെ ശ്രീധറും ആലപ്പുഴ നോര്‍ത്ത് സ്‌റ്റേഷനില്‍ പരാതി തീര്‍പ്പാക്കാന്‍ എത്തിയിരുന്നു. താന്‍ പ്യാരിയെ മര്‍ദ്ദിച്ചിരുന്നെന്ന ആരോപണം മനോജ് നിഷേധിച്ചു. അമ്മ പ്യാരിയെ ഒരു കാരണവശാലും ഇനി ഭീഷണിപ്പെടുത്തുകയോ മര്‍ദ്ദിക്കുകയോ, അവരുടെ ബന്ധുവീട്ടുകാരെ ഭീഷണിപ്പെടുത്തുകയോ പാടില്ലെന്ന് പോലീസ് രഹ്നയ്ക്കും മനോജിനും താക്കീത് നല്‍കി. ഭീഷണി ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടിപിടിക്കേസ് പ്രതിയുടെ ആക്രമണം; വനിത എസ്‌ഐ അടക്കം മൂന്ന് പേർക്ക് പരിക്ക്

0
കായംകുളം: പ്രതിയുടെ മര്‍ദ്ദനത്തില്‍ കായംകുളം പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്....

ശബരിമല തീർത്ഥാടനം പരാതിരഹിതമാകണം – മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുത് : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല തീർത്ഥാടനകാലം പരാതി രഹിതമായിരിക്കണമെന്നും മുൻവർഷത്തെ പാളിച്ചകൾ...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

കേബിൾ സ്ഥാപിക്കാൻ എടുത്ത കുഴികൾ മൂടിയില്ല ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ യാത്രാക്ലേശം രൂക്ഷം

0
റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റോഡിന്റെ വശങ്ങളിൽ കേബിൾ സ്ഥാപിക്കുന്നതിനായി എടുത്ത...