മണ്ണീറയിൽ മധ്യവയസ്കന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് മണ്ണീറ മധ്യ വയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. സംഭവത്തിൽ മകൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. മണ്ണീറ മാമൂട്ടിൽ സഹദേവ(68)നെ ആണ് കഴിഞ്ഞ 24ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് രണ്ടാം ദിവസം ഇദ്ദേഹത്തിന്റ സംസ്കാരം നടക്കുകയും ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് കാണിച്ച് മകൻ സതീഷ് ആണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുള്ളത്.

സതീഷിന്റെ ജേഷ്ഠനും പിതാവും ഒന്നിച്ചാണ് ഇവിടെ താനസിച്ചിരുന്നത്. മരണം നടക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസം ഇവിടെ നിന്ന് നിലവിളിയും ഒച്ചയും വഴക്കും കേട്ടതായി അയൽവാസികൾ സതീഷിനോട് പറഞ്ഞിരുന്നു. തുടർന്ന് കൊല്ലം ജില്ലയിലെ അഞ്ചലിൽ താമസിക്കുന്ന സതീഷ് ഈ വിവരം തണ്ണിത്തോട് പോലീസിൽ അറിയിച്ചിരുന്നെന്നും പിന്നെ അച്ഛൻ മരിച്ച വിവരമാണ് താൻ അറിയുന്നതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷണം നടത്തണം എന്നും ആവശ്യപെട്ടാണ് ജില്ലാ പോലീസ് മേധാവിക്ക് മകൻ പരാതി നൽകിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...