ഏക്‌നാഥ് ഷിന്‍ഡേക്കെതിരായ പരാമര്‍ശം ; കുനാല്‍ കമ്രയെ അറസ്റ്റ് ​ചെയ്യരുതെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ പരിഹസിച്ചതിന്റെ പേരിൽ ഹാസ്യ കലാകാരന്‍ കുനാല്‍ കമ്രയെ അറസ്റ്റ് ചെയ്യരുതെന്ന് ബോംബെ ഹൈക്കോടതി. കമ്രയുടെ മൊഴി രേഖപ്പെടുത്തണമെങ്കില്‍ കമ്ര നിലവിൽ താമസിക്കുന്ന ചെന്നൈയിൽ പോയി പോലീസ് മൊഴിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. മുംബൈ ഹാബിറ്റാറ്റ് കോമഡി ക്ലബ്ബില്‍ നടത്തിയ ഷോക്കിടെ ഏക്‌നാഥ് ഷിന്‍ഡെയെ രാജ്യദ്രോഹി എന്ന് വിളിച്ചെന്നാണ് കമ്രക്കെതിരെ ഉയര്‍ന്ന ആരോപണം. ‘ദില്‍ തോ പാഗല്‍ ഹേ’ എന്ന് ബോളിവുഡ് സിനിമയിലെ പാട്ടിന്‌റെ വരികള്‍ പാരഡിയായി പാടിയതാണ് കമ്രക്കെതിരെ പ്രതിഷേധമുയരാന്‍ കാരണമായത്.

ഷിന്‍ഡെയുടെ പേരെടുത്ത് പറയാതെയാണ് വഞ്ചകനെന്ന് കമ്ര പരിഹസിച്ചത്. കമ്രയ്‌ക്കെതിരെ മുംബൈ പോലീസ് കേസ് എടുത്തതില്‍ വ്യാപക പ്രതിഷേധമുയർന്നിരു​ന്നു. ഇതേ തുടര്‍ന്ന് കമ്ര മാപ്പുപറയണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മറ്റു ചില നേതാക്കളും ആവശ്യപ്പെട്ടെങ്കിലും നേതാക്ക​ളെയും രാഷ്ട്രീയ സംവിധാനത്തേയും പരിഹസിക്കുന്നത് നിയമ വിരുദ്ധമല്ലെന്നും അതിനാല്‍ കോടതി പറഞ്ഞാല്‍ മാത്രമേ മാപ്പ് പറയുകയുള്ളുവെന്നും കമ്ര തുറന്നടിച്ചിരുന്നു. അതിന് പിന്നാലെ ശിവസേന പ്രവര്‍ത്തകര്‍ ഹാസ്യ പരിപാടി നടന്ന ഹോട്ടൽ അടിച്ചു തകർത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....