കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് മാറാൻ ഇതാ ചില പ്രകൃതിദത്ത വഴികൾ

For full experience, Download our mobile application:
Get it on Google Play

കണ്ണിന് ചുറ്റുമുള്ള കറുപ്പ് സ്ത്രീകളെ ഏറെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. പല കാരണങ്ങള്‍ കൊണ്ടും കണ്ണിനു കീഴില്‍ കറുപ്പ് നിറം ഉണ്ടാകാം. ഉറക്കക്കുറവ്, സ്ട്രെസ് അല്ലെങ്കിൽ അമിത ഉറക്കം എന്നിവയുടെ ഫലമായി ക്ഷീണം സംഭവിക്കാം. ഇതെല്ലാം കണ്ണുകൾക്ക് താഴെ ഡാർക്ക് സർക്കിൾ രൂപപ്പെടാൻ കാരണമാകും. ഉറക്കക്കുറവാണ് പ്രശ്നമെങ്കിൽ കണ്ണുകൾക്ക് താഴേ ഡാർക്ക് സർക്കിൾ വളരെ പെട്ടെന്ന് ഉണ്ടാകും.

കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറാൻ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ആസ്ട്രിജെന്റ് ഗുണങ്ങളുള്ള എൻസൈമുകൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് ദിവസവും 10 മിനിറ്റ് കൺപോളകൾക്ക് മുകളിൽ പുരട്ടി ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

നന്നായി തണുത്ത കട്ടന്‍ ചായ പഞ്ഞിയില്‍ മുക്കി കണ്ണിന് മുകളില്‍ വയ്ക്കുക. 10 മിനുട്ടിന് ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകുക. കറുപ്പു നിറം മാറി കണ്ണിനു തിളക്കമേറാൻ സഹായിക്കും. തക്കാളിനീര് കണ്ണിന് ചുറ്റും പുരട്ടിയ ശേഷം കഴുകി കളയുന്നതും കണ്‍തടത്തിലെ കറുപ്പ് നിറമകറ്റും. ലൈക്കോപീനിന്റെ നല്ല ഉറവിടമാണ് തക്കാളി. ഇത് ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കും. വെള്ളരിക്ക നീര് കണ്ണിന് താഴെ പുരട്ടി പതിനഞ്ചു മിനുട്ട് ഇട്ട ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുന്നത് കണ്ണിന് തിളക്കം നൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...