ചെന്നിത്തലയെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ; രാഹുൽ – രമേശ് ചർച്ച ഇന്ന്

For full experience, Download our mobile application:
Get it on Google Play

ദില്ലി : രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിലെ അതൃപ്തി പരിഹരിക്കാൻ രാഹുൽ ഗാന്ധി ഇന്ന് ചെന്നിത്തലയുമായി ചർച്ച നടത്തും. പുതിയ ചുമതലകൾ നൽകുക ചെന്നിത്തലയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും.

പുതിയ ചുമതലകൾ രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ തയ്യാറാണെന്നാണ് എഐസിസി വൃത്തങ്ങൾ നൽകുന്ന സൂചന. സംസ്ഥാനത്തെ കെപിസിസി ഡിസിസി മാറ്റങ്ങൾ ഒരു മാസത്തിനകം ഉണ്ടാകുകയും ചെയ്യും. ഒരു സൂചന പോലും നൽകാതെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിലും കെ സുധാകരനെ പാർട്ടി അധ്യക്ഷനാക്കിയപ്പോൾ ആലോചിക്കാത്തതിലുമുള്ള പരിഭവം ചെന്നിത്തലക്കുണ്ട്. കെ സുധാകരൻ ചുമതലയേൽക്കുന്ന ചടങ്ങിൽ വെച്ച് തന്നെ ചെന്നിത്തല ഇത് പരസ്യമാക്കുകയും ചെയ്തു. ഒപ്പം നിന്നവർ പോലും കൈവിട്ടുവെന്ന് ചെന്നിത്തല ചടങ്ങിൽ പറയാതെ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...