തണ്ണിത്തോട് റോഡിലെ പാഴ്മരങ്ങൾ മുറിച്ചു നീക്കിതുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി തണ്ണിത്തോട് റോഡിന് ഇരുവശവുമായി നിൽക്കുന്ന അപകടകരമായ പാഴ്മരങ്ങൾ മുറിച്ചു നീക്കി തുടങ്ങി. റാന്നി ഫോറെസ്റ്റ് ഡിവിഷനിൽ വടശേരിക്കര റേഞ്ച് പരിധിയിൽ വരുന്ന 26 പാഴ്മരങ്ങൾ ആണ് മുറിച്ചു നീക്കിതുടങ്ങിയത്. കെ എസ് ഇ ബി യുടെ സഹകരണത്തോടെ വൈദ്യുതി ലൈനുകൾ ഓഫ്‌ ചെയ്തതിന് ശേഷം മരങ്ങൾ മുറിച്ചു മാറ്റുകയായിരുന്നു. തണ്ണിത്തോട് ഫോറെസ്റ്റേഷൻ അധികൃതർ ഉൾപ്പെടെഉള്ള ഉദ്യോഗസ്ഥരും കെ എസ് ഇ ബി ജീവനക്കാരും നേതൃത്വം നൽകി. ഉത്തരകുമരംപേരൂർ, തണ്ണിത്തോട് ഫോറെസ്റ്റെഷൻ പരിധികളിലായി 286 പാഴ്മരങ്ങൾ ആയിരുന്നു മുറിച്ചു മാറ്റുവാൻ ഉണ്ടായിരുന്നത്.

മരങ്ങൾ നിരന്തരമായി ഒടിഞ്ഞു വീഴുവാൻ തുടങ്ങിയത് വാഹന യാത്രക്കാർക്ക് ഭീഷണിയായി മാറിയതോടെ തണ്ണിത്തോട്, ഞള്ളൂർ ഉത്തരകുമരംപേരൂർ ഫോറസ്റ്റേഷൻ അധികൃതർ അപകടകരമായ മരങ്ങളുടെ പട്ടിക തയ്യാറാക്കി 286 മരങ്ങളുടെ പട്ടിക ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. എന്നാൽ ഉന്നത ഉദ്യോഗസ്ഥരുടെ നടപടികൾ വൈകിയതിനാൽ ഏറെകാലത്തിന് ശേഷമാണ് മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്. ഞള്ളൂർ മുതൽ തണ്ണിത്തോട് വരെയുള്ള ഭാഗങ്ങളിൽ വട്ടമരം അടക്കമുള്ള പാഴ്മരങ്ങളും ചുവട് ദ്രവിച്ച തേക്ക് അടക്കമുള്ള മരങ്ങളും യാത്രക്കാർക്ക് ഭീഷണിയായി മാറിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...