പെരുന്തേനരുവി ജലവിതരണ പദ്ധതിയിലെ കിണറിലെ ചെളി നീക്കുന്ന ജോലികള്‍ക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുന്തേനരുവി ജലവിതരണ പദ്ധതിയിലെ സംഭരണിയുടെ കിണറിലെ ചെളി നീക്കുന്ന ജോലികള്‍ക്ക് തുടക്കമായി. മോട്ടോര്‍ ഉപയോഗിച്ചാണ് ചെളി നീക്കുന്നത്. ഇതുമൂലം പമ്പിംഗ് കുറച്ചു ദിവസത്തേക്ക് തടസപ്പെടുവാന്‍ സാധ്യതയുണ്ട്. ഇന്നു രാവിലെ മുതലാണ് കിണറില്‍ അടിഞ്ഞ ചെളി നീക്കുന്ന ജോലികളാരംഭിച്ചത്. 2018ലെ മഹാപ്രളയത്തില്‍ അടിഞ്ഞ ചെളി ഒരു വര്‍ഷം മുന്‍പു നീക്കം ചെയ്തിരുന്നെങ്കിലും കഴിഞ്ഞ മഴക്കാലത്ത് വീണ്ടും ചെളി നിറയുകയായിരുന്നു. ഇതുമൂലം കിണറിന്‍റെ ആഴം കുറഞ്ഞതു കൊണ്ടു പലതവണ പമ്പിംങ് മുടങ്ങുകയും ചെയ്തിരുന്നു.

നദിയില്‍ നിന്നും കിണറിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പിലെ ചെളിയും ചേമ്പറിലെ തടസവും ഒരുമാസം മുമ്പ് നീക്കം ചെയ്തിരുന്നു. അതോടെ പമ്പിംങ് പൂര്‍ണ്ണതോതില്‍ ആരംഭിച്ചിരുന്നെങ്കിലും കിണറിന്‍റെ സംഭരണ ശേഷി കുറഞ്ഞത് ആശങ്കയിലാക്കിയിരുന്നു. കൂടാതെ പമ്പിംങ് സമയത്ത് വെള്ളത്തിനൊപ്പം ചെളി കയറി മോട്ടോറുകള്‍ തകരാറിലാവുകയും ചെയ്തിരുന്നു. വേനല്‍ കടുത്തതോടെ വെള്ളത്തിന്‍റെ ഉപയോഗം വര്‍ദ്ധിച്ചതോടെ പൂര്‍ണ്ണതോതില്‍ പമ്പിംങ് തുടരുവാന്‍ വേണ്ടിയാണ് ചെളി ഇപ്പോള്‍ നീക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...