കീഴ്വായ്പൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ റിപ്പയറിംഗ് ഫെസ്റ്റ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കീഴ്വായ്പൂര്‍: പുതിയ അധ്യയന വർഷാരംഭത്തിൽ സ്‌കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വ മിഷന്റെ  നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഹരിത വിദ്യാലയം’ ക്യാമ്പയിന്റെ ഭാഗമായി കീഴ്വായ്പൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ നടത്തിയ റിപ്പയറിംഗ് ഫെസ്റ്റ് ഏറെ ശ്രദ്ധേയമായി. ഉപയോഗശൂന്യമെന്ന് കരുതി സാധനങ്ങൾ എളുപ്പത്തിൽ വലിച്ചെറിയുന്ന ശീലം കുട്ടികളിൽ നിന്ന് മാറ്റിയെടുക്കുക, പുനരുപയോഗം കുട്ടികളിൽ വളര്‍ത്തിയെടുക്കുക തുടങ്ങിയവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ജി.പ്രദീപ് പദ്ധതി വിശദീകരണം നടത്തി. ശുചിത്വ മിഷൻ  റിസോഴ്സ് പേഴ്‌സൺ അശ്വതി വിജയൻ ശുചിത്വ ബോധവൽക്കരണ ക്ലാസ് നയിച്ചു.

പ്രാദേശികമായി കുട, ബാഗ്, ചെരുപ്പ്  എന്നിവ ഉപയോഗപ്രദമാക്കുന്ന തൊഴിലാളികളെ സ്‌കൂളിൽ എത്തിച്ചാണ് റിപ്പയറിംഗ് ഫെസ്റ്റ് നടത്തിയത്. കുട്ടികളുടെ മുന്നിൽ വെച്ച് തത്സമയം കേടുപാടുകൾ തീർത്ത് കുടകളും ബാഗുകളും നന്നാക്കുന്നത് നേരിട്ട് കാണാൻ വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവസരമൊരുങ്ങി. ഇതോടൊപ്പം കുട്ടികൾക്ക് ഇനി ആവശ്യമില്ലാത്തതും എന്നാൽ മറ്റുള്ളവർക്ക് ഉപയോഗപ്രദവുമായ നല്ല നിലവാരമുള്ള പുസ്തകങ്ങൾ, കുടകൾ, ജിയോമെട്രി ബോക്സുകൾ, കളിപ്പാട്ടങ്ങൾ മുതലായവ സ്കൂളിലെ സ്വാപ്പ് ഷോപ്പില്‍ നല്‍കി മറ്റൊരു സാധനം സൗജന്യമായി സ്വന്തമാക്കാനും കഴിഞ്ഞു. ഇത് വഴി റീ യൂസ് എന്ന ആശയം കുട്ടികള്‍ക്ക് മനസിലാക്കുവാനും സാധിച്ചു. ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പാൾ രജനി.എസ്., ഹെഡ്മിസ്ട്രസ് പ്രസന്ന എം.എസ്., എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷാനിൽ കെ.പി., എന്റര്‍പ്രണർഷിപ് കോ-ഓർഡിനേറ്റർ ഡോളി അശോകൻ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി മുന്നേറാമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി...

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...

തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി

0
മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന്...