‘ഒരാൾ കള്ളനാണെന്ന് പറയാൻ കാണിച്ച രാഹുലിന്റെ ചങ്കൂറ്റത്തെ മാനിക്കുന്നു’; ജോയ് മാത്യു

For full experience, Download our mobile application:
Get it on Google Play

രാഹുൽ ​ഗാന്ധിയെന്ന വ്യക്തിത്വത്തെ അദ്ദേഹത്തിന്റെ നെ‍ഞ്ചുറപ്പിനെ ബഹുമാനിക്കുന്ന ആളാണ് താനെന്ന് നടൻ ജോയ് മാത്യു. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുൽ ഗാന്ധിയെ ആണെന്നും അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് താനടക്കമുള്ള ജനങ്ങളുടെ അവകാശമാണെന്നും നടൻ പറഞ്ഞു. കഴിഞ്ഞ ദിവസം വയനാട്ടിൽ നടന്ന സത്യമേവ ജയതേ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“തെറ്റ് കണ്ടാൽ അത് ചോദ്യം ചെയ്യുന്ന, ഒരാൾ ഒറ്റയ്ക്കു നിന്നു പോരാടാൻ തയ്യാറാകുന്നൊരു മനസ്സാണ് രാഹുൽ ​ഗാന്ധിയുടേത്. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുൽ ഗാന്ധിയെയാണ്. ഞാൻ കോൺഗ്രസ് ആണോ എന്ന് എനിക്കു തന്നെ അറിയില്ല. പക്ഷേ രാഹുൽ ​ഗാന്ധിയെന്ന വ്യക്തിത്വത്തെ അദ്ദേഹത്തിന്റെ നെ‍ഞ്ചുറപ്പിനെ ബഹുമാനിക്കുന്ന ആളാണ് ഞാൻ. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഈ ഇന്ത്യൻ അവസ്ഥയിൽ, ഒരാൾ കള്ളനാണ് എന്ന് പറയാൻ കാണിച്ച അദ്ദേഹത്തിന്റെ ചങ്കൂറ്റത്തെ ഞാൻ മാനിക്കുന്നു. അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് ഞാന്‍ ഉള്‍പ്പടെയുള്ള ജനങ്ങളുടെ അവകാശമാണ്. കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ വിമർശിച്ചയാളാണ് ഞാൻ. അതിൽ അവർക്കും ഒരു പ്രശ്നമില്ല, കാരണം ഏറ്റവും കൂടുതൽ സഹിഷ്ണുതാ ബോധമുള്ള പാർട്ടിയാണ് കോൺഗ്രസ്. ഞാനിത് സന്തോഷിപ്പിക്കാൻ പറയുന്നതല്ല. അത് സത്യമാണ്”, എന്നാണ് ജോയ് മാത്യു പറയുന്നത്.

നെറികേടിനെ നെറികേടെന്ന് പറയാൻ കാണിക്കുന്ന ആർജ്ജവത്തിനെയാണ് സൂപ്പർ സ്റ്റാർ എന്ന് വിളിക്കുകയെങ്കിൽ, ഞാൻ സൂപ്പർ സ്റ്റാറാണ്. നിങ്ങൾക്ക് ഒരുപാട് സൂപ്പർ സ്റ്റാറുകൾ ഉണ്ടാകും. പക്ഷേ സമൂഹത്തിൽ നടക്കുന്ന എന്തെങ്കിലും ഒരു അനീതിക്കെതിരെ കമ എന്ന് മിണ്ടാൻ ധൈര്യമില്ലാത്തവരാണെന്നും ജോയ് മാത്യു കുറ്റുപ്പെടുത്തിയിരുന്നു. താൻ കോൺ​ഗ്രസുകാരൻ ആണോ എന്ന് ചോദിച്ചാൽ അതറിയില്ലെന്നും താനൊരു ആർട്ടിസ്റ്റ് ആണെന്നും ജോയ് മാത്യു പറഞ്ഞു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടന്നു

0
പന്തളം: തട്ടയിൽ 4371 മല്ലിക കിഴക്ക് എൻ.എസ്.എസ് കരയോഗത്തിന്റെ  ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ...

ആൾദൈവം ബലാത്സം​ഗം ചെയ്തത് 15 വർഷത്തോളം ; യുവതിയുടെ പരാതിയിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ...

0
പൂനെ : ലൈംഗിക ചൂഷണം, വഞ്ചന, മാനസിക-ശാരീരിക പീഡനം തുടങ്ങിയ ഗുരുതര...

തോട്ടക്കോണം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളില്‍ വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു

0
പന്തളം: തോട്ടക്കോണം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ  പ്രവർത്തനോദ്ഘാടനവും...

ഗവിയിലെ അംഗനവാടി അധ്യാപികയുടെ മരണം : പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

0
ഗവി: ഗവിയില്‍ അംഗനവാടി അധ്യാപികയുടെ മരണം കൊലപാതകമെന്ന് സംശയം. യുവതിയെ പീഡനത്തിന് ഇരയാക്കിയശേഷം...