കരുനാഗപ്പള്ളിയില്‍ വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ റിട്ടയർ എസ്‌.ഐയുടെ പരാക്രമണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നിയമം കൈയിലെടുത്ത് റിട്ടയേര്‍ഡ് എസ്‌.ഐ. കൊല്ലം കരുനാഗപ്പള്ളിയില്‍ വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ റിട്ടയർ എസ്.ഐ അതിക്രമം കാട്ടിയതായാണ് പരാതി. വിവരാവകാശ പ്രവര്‍ത്തകന്‍ ശ്രീകുമാറാണ് റിട്ടയർ എസ്.ഐ റഷീദിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. കമ്പി വടി ഉപയോഗിച്ചുള്ള മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ശ്രീകുമാറിനേയും അമ്മ അമ്മിണിയേയും റഷീദും മറ്റ് നാല് പേരും ആക്രമിച്ചതായാണ് പരാതി. റഷീദിന്റെ മകന്റെ അനധികൃത നിര്‍മാണത്തിനെതിരെ പരാതി നല്‍കിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് ശ്രീകുമാര്‍ പറയുന്നു. സംഭവത്തില്‍ ശ്രീകുമാര്‍ പോലീസില്‍ പരാതി നല്‍കി. ശ്രീകുമാറും അമ്മിണിയും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ റഷീദിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ ഏറെ കാലമായി തര്‍ക്കം നിലനിന്നിരുന്നതായാണ് പോലീസ് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...