കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഇൻസ്പെക്ടർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കൈക്കൂലി വാങ്ങുന്നതിടെ കണ്ണൂരിൽ റവന്യു ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി. 47കാരനായ എം.സതീഷാണ് വിജിലൻസ്‌ പിടിയിലായത്‌. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സതീഷ് പിടിയിലാവുന്നത്. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിൽ പുഴാതി സോണൽ ഓഫീസിലെ റവന്യു ഇൻസ്പെക്ടറാണ് സതീഷ്.

കേളകം സ്വദേശി രവി മകൾക്കുവേണ്ടി വാങ്ങിയ വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി പുഴാതി സോണൽ ഓഫീസിൽ ഒക്ടോബർ 22 ന്‌ അപേക്ഷ നൽകിയിരുന്നു. വീടിന്റെ പരിശോധന കഴിഞ്ഞതിന് പിന്നാലെ സതീഷ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ കൈക്കൂലിയായി ആയിരം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു.

ഇയാൾ ഉടൻ തന്നെ ഈ വിവരം വിജനലൻസിനെ അറിയിക്കുകയും വിജിലൻസിന്റെ നിർദ്ദേശപ്രകാരം സതീഷിന് പണം കൈമാറുകയും ചെയ്തു.  പുഴാതി സോണൽ ഓഫീസിന് മുന്നിൽ വച്ച് പണം കൈമാറി. പണം വാങ്ങിയതിന് ശേഷം ഫീസിലേക്ക് മടങ്ങിയ സതീഷിനെ വിജിലൻസ് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കി. സതീഷിന്റെ വാടകവീട്ടിലും വിജിലൻസ്‌ സംഘം റെയ്‌ഡ്‌ നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...