റിവേഴ്സെടുത്ത കാര്‍ താഴ്ചയിലേക്ക് വീണ് അപകടം ; യുവതിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയിലെ മലഞ്ചെരിവില്‍ വച്ച് കാര്‍ റിവേഴ്സെടുത്ത യുവതി 300 അടി താഴ്ചയില്‍ വീണുമരിച്ചു. ശ്വേത ദീപക് സുർവാസെ(23) ആണ് മരിച്ചത്. യുവതി ഡ്രൈവ് ചെയ്യുന്നത് സുഹൃത്ത് ക്യാമറയിൽ പകർത്തുന്നതിനിടെയാണ് അപകടം. തിങ്കളാഴ്ച ഉച്ചയോടെ ഔറംഗബാദിൽ നിന്ന് സുലിഭഞ്ജനിലെ ദത്താത്രേയ ക്ഷേത്രം സന്ദർശിക്കാനെത്തിയതായിരുന്നു ശ്വേതയും സുഹൃത്തായ സൂരജ് സഞ്ജൗ മുളെ (25)യും. ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. കാറില്‍ കയറിയ ശ്വേത വണ്ടി റിവേഴ്സെടുക്കാന്‍ തുടങ്ങി. അപ്പോള്‍ പാറക്കെട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയായിരുന്നു കാര്‍. എന്നാല്‍ വീണ്ടും റിവേഴ്സെടുത്തപ്പോള്‍ സ്പീഡ് കൂടി. വേഗത കുറയ്ക്കാന്‍ സൂരജ് മുന്നറിയിപ്പ് നല്‍കി. ‘ക്ലച്ച്, ക്ലച്ച്, ക്ലച്ച്’ എന്ന് ഉച്ചത്തില്‍ അലറിക്കൊണ്ട് സൂരജ് കാറിനടുത്തേക്ക് ഓടിയെത്തിയപ്പോഴേക്കും വാഹനം 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. കാർ 300 അടി ഉയരമുള്ള പാറക്കെട്ടിൽ നിന്ന് ഉരുണ്ട് കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...