പാട്ടും ഡാന്‍സുമായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ; വാരിക്കുഴിയില്‍ വീണ് നടുവൊടിഞ്ഞ് ജനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ വാരിക്കുഴികളില്‍ അപകട പരമ്പര. തിരക്കേറിയ അബാന്‍ ജംഗ്ഷനില്‍ നിന്നും സെന്‍ട്രല്‍ ജംഗ്ഷനിലേക്ക് പോകണമെങ്കില്‍ വാരിക്കുഴിയില്‍ ഇറങ്ങുകതന്നെ വേണം. പൈപ്പിനുവേണ്ടി എടുത്തകുഴി ശരിയായി മൂടാത്തതാണ് കാരണം. നിരവധി ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തില്‍ പെടുന്നത്. കാറുകളുടെ അടിഭാഗവും ഇവിടെ തട്ടി കേടുപാടുകള്‍ ഉണ്ടാകുന്നു. ഇതേ അവസ്ഥയാണ് മുത്തൂറ്റ് ആശുപത്രി റിംഗ് റോഡിലും ഉള്ളത്. ഈ റോഡില്‍ മൂന്നിടത്താണ് റോഡിനു കുറുകെ ഇത്തരം കുഴികള്‍. ഇതില്‍ രണ്ടു കുഴികള്‍ ഏറെ അപകടകരമാണ്. കഴിഞ്ഞ ഏതാനും ദിവസമായി ഇവിടെ നിരവധി അപകടങ്ങളാണ് ഉണ്ടായത്.

ഇന്നലെ രാത്രിയും നിരവധി ഇരുചക്രവാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെട്ടു. ഇന്നലെ രാത്രി ഒന്‍പതു മണിയോടെ നടന്ന അപകടത്തില്‍ നിന്നും പ്രായമേറിയ ദമ്പതികള്‍ രക്ഷപെട്ടത് തലനാരിഴക്കാണ്. കുഴിയില്‍ ചാടിയ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പിന്നില്‍ ഇരുന്ന സ്ത്രീ റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെയെത്തിയ ബൈക്കും കുഴിയില്‍ ചാടി ഇവരുടെ മുകളിലേക്കാണ് വീണത്‌. ചെറിയ പരുക്കുകളോടെയാണ് ഇവര്‍ രക്ഷപെട്ടത്. എന്നാല്‍ ഇവരുടെ സ്കൂട്ടറിന്റെ മുന്‍വശം തകര്‍ന്നു. അപകട വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവിടെയെത്തിയ പോലീസും വാഹനയാത്രക്കാരും ചേര്‍ന്ന് സമീപത്തുകിടന്ന മെറ്റില്‍ വാരിയിട്ട് കുഴിയുടെ ആഴം കുറയ്ക്കുകയായിരുന്നു. പത്തനംതിട്ട നഗരത്തിലെ മിക്ക റോഡുകളിലും കുഴികളുണ്ട്. റിംഗ് റോഡുകള്‍ പൊതുവേ നല്ല നിലവാരത്തിലാണ്. പുതിയ ടാറിംഗ് കഴിഞ്ഞിട്ട് അധികകാലം ആയിട്ടില്ല.

നല്ല റോഡില്‍ കുഴികള്‍ ഒന്നും പ്രതീക്ഷിക്കാതെ വാഹനവുമായി സഞ്ചരിക്കുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. ജില്ലാ ഭരണാധികാരിയുടെ മൂക്കിനുതാഴെയാണ് ഈ അപകട പരമ്പര നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഈ കുഴികളില്‍ക്കൂടി നിരവധി തവണ കയറിയിറങ്ങി പോകുന്ന ജില്ലാ കളക്ടറും പൊതുമരാമത്ത്‌ ഉദ്യോഗസ്ഥരും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് നഗരവാസികള്‍ രോഷത്തോടെ പറയുന്നു. പേരിനും പ്രശസ്തിക്കും വേണ്ടി പാട്ടും ഡാന്‍സുമായി സോഷ്യല്‍ മീഡിയയില്‍ താരമാകുകയാണ് ജില്ലാ കളക്ടര്‍. ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കുവാനുള്ള നടപടിയുണ്ടാകുന്നില്ലെന്നും നഗരവാസികള്‍ പറയുന്നു. പൊതുമരാമത്ത്‌ ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ നടപടിയെടുക്കുവാനും കളക്ടര്‍ക്ക് സമയമില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...