വീണ്ടും പാര്‍ട്ടി ലയനം… സ്‌കറിയ വിഭാഗത്തില്‍ നിന്ന് പിരിഞ്ഞ കേരളകോണ്‍ഗ്രസ് എന്‍സിപിയിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ വീണ്ടും രാഷ്ട്രീയ പാര്‍ട്ടികളുടെ ലയനം. കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തില്‍ നിന്നും പിളര്‍ന്ന് രൂപീകൃതമായ കേരള കോണ്‍ഗ്രസ്-എസ് എന്‍ സി പിയില്‍ ലയിക്കുന്നത്.നേരത്തെ സ്കറിയ തോമസിന്റെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങളെത്തുടര്‍ന്നായിരുന്നു മുതിര്‍ന്ന നേതാവ് ആര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ 2021 മാര്‍ച്ച്‌ 21 ന് കേരള കോണ്‍ഗ്രസ് എസ് എന്ന പേരില്‍ മുതിയ പാര്‍ട്ടി രൂപീകരിച്ചത്. ഇതുവരെ മുന്നണിയുമായി സഹകരിച്ച്‌ പോന്നിരുന്ന പാര്‍ട്ടി ഒറ്റക്കെട്ടായാണ് എന്‍ സി പിയില്‍ ലയിക്കാന്‍ തീരുമാനിച്ചത്. എല്‍ ഡി എഫിനോടൊപ്പം ഉറച്ചുനില്‍ക്കുന്നതിനാണ് എന്‍ സി പിയില്‍ ലയിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് – എസ് നേതാക്കള്‍ വ്യക്തമാക്കി. സ്കറിയ തോമസ് അനുസ്മരണ വേദിയില്‍ വെച്ചായിരുന്നു പാര്‍ട്ടിയുടെ നേതൃതല യോഗ തീരുമാനം എസ് സതീഷ് വ്യക്തമാക്കിയത്.

24ന് കൊച്ചിയില്‍ നടക്കുന്ന എന്‍ സി പി കണ്‍വെന്‍ഷനില്‍ ലയന പ്രഖ്യാപനമുണ്ടാകും. കഴിഞ്ഞ ദിവസം എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയുമായി കേരള കോണ്‍ഗ്രസ് എസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ലയനം സംബന്ധിച്ച തീരുമാനമുണ്ടായത്. എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്‍റെ സാന്നിധ്യത്തിലാണ് 24 ന് കൊച്ചിയില്‍ എന്‍ സി പി കണ്‍വെന്‍ഷന്‍ നടക്കുന്നത്. ലയന തീരുമാനം ഇടത് മുന്നണി നേതൃത്വത്തെ അറിയിച്ചതായും കേരള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് നേതാക്കള്‍ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ് എസ് നേതൃത്വത്തിലെ വലിയൊരു വിഭാഗവും എന്‍ സി പിയില്‍ ലയിച്ചിരുന്നു. കോണ്‍ഗ്രസ്സ് – എസ് മുന്‍ ജില്ലാ പ്രസിഡന്റ് സി.സത്യചന്ദ്രന്‍ ജില്ലാ ജില്ലാസെക്രട്ടറിമാരായ സി.രാമകൃഷ്ണന്‍ മാസ്റ്റര്‍, പി കെ.ബാലകൃഷ്ണ കിടാവ് , യൂത്ത് കോണ്‍ഗ്രസ്സ് – എസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.വി.സജിത്ത്, ബ്ലോക്ക് ഭാരവാഹികളായ പി.വി.വിജയന്‍, സി.കെ.അശോകന്‍, പി.വി.അശോകന്‍, മൂഴിക്കല്‍ ചന്ദ്രന്‍, എ.വത്സരാജ്, എം.പി.രാഘവന്‍, ചെറിയാവി രാജന്‍, മണ്ഡലം പ്രസിഡന്റുമാരായ എസ്.വി.റഹ്‌മത്തുള്ള, എന്‍.പി.രവീന്ദ്രന്‍, കെ.വി.നാണു, പി.എം.മൊയ്തീന്‍ കുട്ടി, എവി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ളവാണ് കോണ്‍ഗ്രസ് എസ് വിട്ട് എന്‍ സി പിയില്‍ ലയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...