കനത്ത മഴയിൽ റോഡുകളില്‍ അപകടസാധ്യത ; അതിരപ്പിള്ളി-മലക്കപ്പാറ പാതയിൽ യാത്രാ നിയന്ത്രണം തുടരും

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് അപകടസാധ്യത കണക്കിലെടുത്ത് അതിരപ്പിള്ളി-മലക്കപ്പാറ വനപാതയിലൂടെയുള്ള യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരുമെന്ന് ജില്ലാ ഭരണകൂടം. ജില്ലയില്‍ മഴ തുടരാനുള്ള സാധ്യതയും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് പല റോഡുകളിലും വെള്ളക്കെട്ടും അപകടസാധ്യതയും നിലനില്‍ക്കുന്നതിനാല്‍ അതിരപ്പിള്ളി – മലക്കപ്പാറ വഴിയുള്ള എല്ലാ യാത്രയ്ക്കും ആഗസ്റ്റ് 03, 04 തീയതികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍പേഴ്‌സനായ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവും ജില്ലാ കളക്ടര്‍ പുറത്തിറക്കി. അടിയന്തര സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ അനുമതിയോടെ യാത്ര ചെയ്യാവുന്നതാണ്. ആവശ്യമായ നടപടികള്‍ ജില്ലാ പോലീസ് മേധാവികള്‍, തൃശൂര്‍ / വാഴച്ചാല്‍ / ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ബസിനടിയിൽപ്പെട്ടു : യുവതിക്ക് ദാരുണാന്ത്യം ; സഹോദരന് പരിക്ക്

0
കോട്ടയം : നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു...

ചെങ്ങന്നൂർ ഉമയാറ്റുകരയിൽ ജനവാസ മേഖലയിൽ കൂറ്റൻ പെരുമ്പാമ്പ് ; പിടികൂടി വനംവകുപ്പ്

0
ആലപ്പുഴ: ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഉമ്മിയാറ്റുകരയിൽ സ്വകാര്യ ആശുപത്രിക്ക് സമീപത്തുനിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി....

നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കൽ : ഹർജിക്കാരോട് മറുപടി നൽകാനാവശ്യപ്പെട്ട് സുപ്രീംകോടതി

0
ന്യൂഡൽഹി : പേനയും കടലാസും ഒഴിവാക്കി നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായി...

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ അധിക്ഷേപിച്ച് പോസ്റ്റിട്ടു ; യുവാവ് അറസ്റ്റിൽ

0
കോഴിക്കോട് : മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ...