ട്രെയിന്‍ യാത്രക്കിടെ യുവതിയുടെ ബാഗില്‍ നിന്നു സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കവര്‍ന്ന പ്രതിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : ട്രെയിന്‍ യാത്രക്കിടെ യുവതിയുടെ ബാഗില്‍ നിന്നു സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കവര്‍ന്ന പ്രതിയെ മണിക്കൂറുകള്‍ക്കകം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി തിരുനെല്‍വേലിയിലെ ജെ.ജേക്കബ് (47) ആണ് കാസര്‍ഗോഡ്‌  റെയില്‍വേ പോലീസ് എഎസ്‌ഐ പ്രകാശന്‍, സിവില്‍ പോലീസ് ഓഫിസര്‍ അജയന്‍, ഡ്രൈവര്‍ പ്രദീപ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

കവര്‍ന്ന ഫോണിലെ ഫൈന്‍ഡ് മൈ ഫോണ്‍ എന്ന ആപ്പാണ് 6 മണിക്കൂര്‍ തികയും മുന്‍പേ മോഷ്ടാവിനെ കുരുക്കിലാക്കാന്‍ സഹായിച്ചത്. എറണാകുളം സ്വദേശിനി ജെ.പൂര്‍ണശ്രീയാണ് കവര്‍ച്ചയ്ക്ക് ഇരയായത്. എറണാകുളത്തെ സ്വന്തം വീട്ടില്‍ നിന്നു പയ്യന്നൂര്‍ മണിയറയിലെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് ട്രെയിനില്‍ വരുമ്പോള്‍ കോഴിക്കോടിനും തലശ്ശേരിക്കും ഇടയില്‍ രാവിലെ ആറോടെയിരുന്നു കവര്‍ച്ച.

ബെര്‍ത്തില്‍ സൂക്ഷിച്ച ബാഗില്‍ നിന്നു പേഴ്സ് എടുത്ത ശേഷം കുഞ്ഞിന്‍റെ മാല, അരഞ്ഞാണം, ബ്രേസ്‌ലെറ്റ് എന്നിവയടക്കം മൂന്നര പവന്‍ സ്വര്‍ണവും ഫോണും പണവും എടുത്ത് പേഴ്സ് സീറ്റിനടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അച്ഛന്‍ എന്‍.ജയറാമിന്‍റെ ഫോണില്‍ നിന്നു പൂര്‍ണശ്രീ അമേരിക്കയിലുള്ള ഭര്‍ത്താവ് എം.പി.ഗിരീഷിനെ വിളിച്ചു. ഗിരീഷിന്‍റെ ഫോണുമായി ഫൈന്‍ഡ് മൈ ആപ് വഴി ബന്ധിപ്പിച്ചിരുന്നതിനാല്‍ ഫോണ്‍ എവിടെയെന്നു മനസ്സിലാക്കാന്‍ സാധിച്ചു. അപ്പോള്‍ ഫോണ്‍ അതേ ട്രെയിനില്‍ തന്നെ ഉണ്ടെന്നു മനസ്സിലായെങ്കിലും ആരുടെ കൈവശമാണെന്നു തിരിച്ചറിയാന്‍ സാധിച്ചില്ല. ട്രെയിന്‍ കണ്ണൂരിലെത്തിയപ്പോള്‍ റെയില്‍വേ പോലീസിനു പരാതി നല്‍കി.

അവരും ട്രെയിനില്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പൂര്‍ണശ്രീയും അച്ഛനും പയ്യന്നൂരില്‍ ഇറങ്ങിയശേഷവും ലൊക്കേഷന്‍ നിരീക്ഷിച്ച്‌ പോലീസിന് കൈമാറി. ഫോണ്‍ അപ്പോള്‍ മൊഗ്രാല്‍പുത്തൂര്‍ ഭാഗത്തേക്ക് നീങ്ങുന്നതായി മനസ്സിലാക്കി അക്കാര്യവും പോലീസിനെ അറിയിച്ചു. ഗിരീഷിന്‍റെ സുഹൃത്തായ കാസര്‍ഗോഡ് പോലീസിലെ നരേന്ദ്രനും വിവരങ്ങള്‍ കൈമാറി. മോഷ്ടാവ് ബസില്‍ മൊഗ്രാല്‍പുത്തൂര്‍ ഭാഗത്തേക്ക് പോകുകയാണെന്നു മനസ്സിലാക്കിയ റെയില്‍വേ പോലീസ് കാസര്‍ഗോഡ്‌  ട്രാഫിക് പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് കാസര്‍ഗോഡ്‌  ട്രാഫിക് എഎസ്‌ഐ വിനോദ്, ട്രാഫിക് ഡ്രൈവര്‍ ദാസ് എന്നിവര്‍ ബസ് തടഞ്ഞ് മോഷ്ടാവിനെ തൊണ്ടിമുതല്‍ സഹിതം പിടികൂടി.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...