മോഷ്ടിച്ച വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കറക്കം ; മോഷ്ടാക്കളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : മോഷ്ടിച്ച വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ്  ഘടിപ്പിച്ച് കറങ്ങിയ മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനത്തെ പിന്തുടര്‍ന്ന് കാഞ്ഞങ്ങാട് വെച്ച് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കര്‍ണ്ണാടകയില്‍ നിന്നും മോഷ്ടിച്ച ജീപ്പുമായി കാസര്‍കോട് ജില്ലയില്‍ ചുറ്റിയടിച്ച മഞ്ചേശ്വരം സ്വദേശിയായ അബ്ദുള്‍ അന്‍സാഫ്, ഉദുമ സ്വദേശി റംസാന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. കേരളത്തിലും കര്‍ണ്ണാടകയിലും നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് പിടിയിലായ യുവാക്കള്‍. കര്‍ണ്ണാടകയിലെ മൂടബിദ്ര ജില്ലയില്‍ നിന്നും മോഷ്ടിച്ച ജീപ്പിലായിരുന്നു യുവാക്കള്‍ സഞ്ചരിച്ചിരുന്നത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രതികളെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ വെച്ച് പോലീസ് യുവാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് കൈ കാട്ടിയെങ്കിലും നിര്‍ത്തിയില്ല. ഇതോടെ പോലീസ് വാഹനത്തെ പിന്തുടരുകയായിരുന്നു. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടുയത്. കര്‍ണ്ണാടക രജിസ്ട്രേഷനുള്ള വാഹനത്തിന് തമിഴ്നാട് രജിസ്ട്രേഷന്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചാണ് പ്രതികള്‍ വാഹനം കേരളത്തിലേക്കെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

കാസര്‍കോട് നിന്ന് ബൈക്കില്‍ ഇവര്‍ കര്‍ണ്ണാടകയിലെത്തി അവിടെ നിന്നും ജീപ്പ് മോഷണം നടത്തുകയായിരുന്നു. മോഷ്ടിച്ച ജീപ്പില്‍ കേരളത്തിലെത്തിയ പ്രതികള്‍ കാസര്‍കോട് മുതല്‍ പലസ്ഥലങ്ങള്‍ സഞ്ചരിച്ച് നിരവധി മോഷണം നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോവളത്ത് കട കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചതടക്കം നാല് കേസുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭോപ്പാലിൽ യുവതി ഓട്ടോറിക്ഷയിൽ ജന്മം നൽകിയ നാല് കുഞ്ഞുങ്ങളും മരിച്ചു

0
ഭോപ്പാൽ: യുവതി ഓട്ടോറിക്ഷയിൽ ജന്മം നൽകിയ നാല് കുഞ്ഞുങ്ങളും മരിച്ചു. കടുത്ത...

പിഎസ്‌സി ക്രമക്കേടുകൾ ക്രെെംബ്രാഞ്ച് അന്വേഷിക്കും : മുഖ്യമന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ്‍സി നിയമനത്തിനെതിരായ പരാതികളിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. ഐജി...

ഐടി കമ്പനി പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ ടാസ്കുകൾ നൽകി 10 ലക്ഷം രൂപ തട്ടിയെടുത്ത...

0
കോഴിക്കോട്: ഐടി കമ്പനി പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ ടാസ്കുകൾ നൽകി വെൺമണി...

കള്ളാടി ദുരന്തം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു

0
മേപ്പാടി : കള്ളാടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുഖ്യമന്ത്രി...