യുവാവിനെ മര്‍ദിച്ച്‌ വാഹനവും പണവും കവര്‍ന്ന സംഭവത്തില്‍ ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊണ്ടോട്ടി : സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ മര്‍ദിച്ച്‌ വാഹനവും പണവും കവര്‍ന്ന സംഭവത്തില്‍ ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി. പുളിക്കല്‍ കുറ്റിയില്‍പ്പറമ്പില്‍ വാടകക്ക് താമസിക്കുന്ന കോഴിക്കോട് കല്ലായി സ്വദേശി ജലീല്‍സ് വീട്ടില്‍ അനീഷ് റഹ്മാന്‍ (20) ആണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. കേസില്‍ സംഘത്തലവനുള്‍പ്പെടെ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായതായി കരിപ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ഷിബു അറിയിച്ചു.

രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ കൊളത്തൂര്‍ ജങ്ഷനടുത്ത് കരിപ്പൂര്‍ വിമാനത്താവള റോഡ് പരിസരത്തേക്ക് വിളിച്ചുവരുത്തിയ സംഘം ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി മര്‍ദിക്കുകയും സ്കൂട്ടറും മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യുകയുമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ നാലുപേരാണ് സംഘത്തിലുണ്ടായിരുന്നത്. നാല് പ്രതികളും റിമാന്‍ഡിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...