പോലീസ് ചമഞ്ഞ് ട്രെയിൻ യാത്രക്കാരിൽ നിന്നും പണം തട്ടി ; കവർച്ചാ സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പോലീസ് ചമഞ്ഞ് ട്രെയിൻ യാത്രക്കാരിൽ നിന്നും പണം തട്ടിയെടുത്ത കവർച്ചാ സംഘം പിടിയിൽ. കവർച്ചസംഘത്തിലെ നാലുപേരെയാണ് വാളയാർ പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഇരട്ടക്കുളം സ്വദേശി അജേഷ്, പൊൽപുള്ളി സ്വദേശി സതീഷ്, രഞ്ജിത്ത് പുതുനഗരം സ്വദേശി രാജീവ് എന്നിവരാണ് പിടിയിലായത്. ഇന്നലെയാണ് ട്രെയിൻ യാത്രക്കാരായ പട്ടാമ്പി സ്വദേശികളിൽ നിന്ന് 25 ലക്ഷം രൂപ ഒൻപതംഗ സംഘം തട്ടിയെടുത്തത്. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പാലക്കാട് എഎസ്പി രാജേഷ് കുമാർ അറിയിച്ചു. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂര്‍ പാസഞ്ചറിലാണ് സംഭവമുണ്ടാകുന്നത്. യാത്രകാരില്‍ നിന്ന് 25 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്.

കുറ്റിപ്പുറം സ്വദേശി അബൂബക്കര്‍ പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബദറുദ്ദീന്‍ എന്നിവരെയാണ് പ്രതികള്‍ പോലീസ് ചമഞ്ഞ് കബളിപ്പിച്ചത്. കോയമ്പത്തൂരില്‍ നിന്ന് സ്വര്‍ണം വിറ്റ് മടങ്ങിയ ബദറുദ്ദീനില്‍ നിന്നും അബൂബക്കറില്‍ നിന്നും സംഘം പണം തട്ടുകയായിരുന്നു. വെള്ള ഷര്‍ട്ടും കാക്കി പാന്റസും ഇട്ടായിരുന്ന പ്രതികള്‍ എത്തിയത്. ഇവർ ഇരുവരുടെയും ബാഗ് പരിശോധിച്ച ശേഷം പണം കൈക്കലാക്കി അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ട്രെയിന്‍ കഞ്ചിക്കോട് എത്തിയപ്പോള്‍ യാത്രക്കാരെ ട്രെയിനില്‍ നിന്നിറക്കി പ്രതികൾ കാറില്‍ കയറ്റി മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ ഇവരെ ദേശീയപാതയോരത്ത് തള്ളിയിട്ട ശേഷം സംഘം കടന്നു കളഞ്ഞു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...