പച്ചക്കറി ഏജന്‍റിനെ കൊള്ളയടിച്ച സംഭവം ; മുഴുവന്‍ പ്രതികളും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മാത്തൂരിൽ പച്ചക്കറി ഏജന്‍റിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്നു പേര്‍ കൂടി പിടിയിൽ. പാലക്കാട് സ്വദേശികളായ സതീഷ്, മനോജ്, ശിവൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയതത്. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്.

പണം തട്ടിയ സംഘത്തിൽ ഉണ്ടായിരുന്ന രണ്ട് പേരെയും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച മറ്റൊരാളെയുമാണ് കോട്ടായി പോലീസ് അറസ്റ്റ് ചെയതത്. വയനാട്ടെ കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ തോൽപ്പട്ടിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ നിന്നും അഞ്ചുലക്ഷം രൂപയും പോലീസ് കണ്ടെടുത്തു.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബൈക്കിലെത്തിയ നാലംഗ സംഘം പച്ചക്കറി ഏജന്റിനെ കത്തി കാണിച്ച് ഭീഷണപ്പെടുത്തി പണം തട്ടിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഏജന്റിന്റെ ഡ്രൈവറാണ് ഇതിന്റെ സൂത്രധാരൻ എന്ന് കണ്ടെത്തിയിരുന്നു. കൊഴിഞ്ഞാമ്പാറ സ്വദേശികളായ സുജിത്, രോഹിത്, അരുണ്‍ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയതു. ഇതോടെ പ്രതികളെ മുഴുവനായി പിടികൂടാനായെന്നും പത്ത് ലക്ഷം രൂപ കണ്ടെടുക്കാനായെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...