അടുത്ത മാസം മുതൽ പുതിയ സമയക്രമവുമായി റോബിൻ ബസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടുത്ത മാസം മുതൽ പുതിയ സമയക്രമവുമായി റോബിൻ ബസ്. യാത്രക്കാരുടെ സൗകര്യാ‍ർഥം ഫെബ്രുവരി ഒന്നുമുതൽ അടൂരിൽ നിന്നാകും ബസ് കോയമ്പത്തൂരിലേക്ക് പുറപ്പെടുക. പുലർച്ചെ 3:30ന് അടൂരിൽനിന്ന് സർവീസ് തുടങ്ങുന്ന ബസ് നാലുമണിക്ക് പത്തനംതിട്ടയിൽ എത്തും. രാവിലെ 11 മണിക്ക് കോയമ്പത്തൂരിൽ എത്തിച്ചേരുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
നിലവിൽ പുലർച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയിൽനിന്ന് പുറപ്പെടുന്ന ബസ് ഉച്ചയ്ക്ക് 12:30നാണ് കോയമ്പത്തൂരിൽ എത്തിച്ചേരുന്നത്. യാത്രക്കാരുടെ സൗകര്യാ‍ർഥമാണ് അടുത്ത മാസം മുതൽ പുതിയ സമയക്രമം നിശ്ചയിച്ചിരിക്കുന്നതെന്ന് ബേബി ഗിരീഷ് പറഞ്ഞു. പുതിയ സമയക്രമീകരണം റോബിന് മുൻപേ നിലവിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയെ വെല്ലുവിളിക്കാനല്ല. റോബിൻ്റെ യാത്രക്കാർ 11 മണിയോടെ കോയമ്പത്തൂരിൽ എത്തിച്ചേർന്നാൽ അവർക്ക് കൂടുതൽ സമയം അവിടെ ചെലവഴിക്കാനാകും. കൂടാതെ കാലടി പാലത്തിലെ അടക്കം ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപെടാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോയമ്പത്തൂരിൽ നിന്നുള്ള മടക്കയാത്ര വൈകിട്ട് ആറുമണിക്കാണ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ചുമണിയോടെ ഓഫീസിൽനിന്ന് ഇറങ്ങുന്നവർക്ക് പുതിയ സമയക്രമം ആശ്വാസകരമാകും. രാത്രി 12:30ന് പത്തനംതിട്ടയിലും ഒരുമണിക്ക് അടൂരിലും എത്തിച്ചേരുമെന്നും ബേബി ഗിരീഷ് പറഞ്ഞു. കഴിഞ്ഞ മാസം 26 മുതൽ തൻ്റെ ബസ് ഭംഗിയായി സർവീസ് നടത്തുന്നുണ്ടെന്നും ബേബി ഗിരീഷ് പറഞ്ഞു. മോട്ടോർ വാഹന വകുപ്പ് രാവിലെയും വൈകുന്നേരവും പരിശോധന നടത്തുന്നുണ്ട്. രാവിലെ അഞ്ചുമണിക്ക് പരിശോധന നടത്തി സർവീസ് അരമണിക്കൂറോളം താമസിപ്പിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയില്‍ ഓണസദ്യയുടെ ക്രമീകരണത്തില്‍ വന്‍ വീഴ്ച : പന്തിയില്‍ പക്ഷഭേതം കാട്ടിയതായി ഗുരുതര ആരോപണം

0
ശബരിമല : ശബരിമലയില്‍ നടന്ന ഓണസദ്യയുടെ ക്രമീകരണത്തില്‍ വന്‍ വീഴ്ച. പന്തിയില്‍...

റാന്നി പാലത്തിൽ നിന്ന് വയോധികൻ പമ്പായാറ്റിലേക്ക് ചാടി : തെരച്ചിൽ ഊർജ്ജിതം

0
റാന്നി : റാന്നി വലിയ പാലത്തിൽ നിന്നും വയോധികൻ പമ്പായാറ്റിലേക്ക് ചാടി....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍....