റോപ്പ്‍വേയിലെ കേബിള്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

ദിയോഘര്‍ : ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലെ ബാബ ബൈദ്യനാഥ് ക്ഷേത്രത്തിന് അടുത്തുള്ള ത്രികുട്ട് കുന്നുകളില്‍ റോപ്പ്‍വേയിലെ കേബിള്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് കേബിള്‍ കാറില്‍ നിന്ന് ചാടാന്‍ ശ്രമിച്ച ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റോപ്പ്‍വേയിലെ 12 ക്യാബിനുകളിലായി 50 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ദൃസാക്ഷികള്‍ വ്യക്തമാക്കുന്നു.

സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) ഒരു സംഘത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ‘സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണ്. ചിലര്‍ ഇപ്പോഴും റോപ്പ് വേയിലെ കേബിള്‍ കാറുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന്’ ഡെപ്യൂട്ടി കമ്മീഷണര്‍ മഞ്ജുനാഥ് ഭജന്‍ത്രി പറഞ്ഞു. എല്ലാ വിനോദസഞ്ചാരികളെയും സുരക്ഷിതമായി ഒഴിപ്പിക്കുകയാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 1,36,000 രൂപ പിഴയും

0
അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്...

റാന്നി താലൂക്ക് ഓണം ഫെയറിന് തുടക്കമായി : പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

0
റാന്നി : സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന റാന്നി താലൂക്ക് ഓണം ഫെയർ...

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര...