കേന്ദ്ര നിര്‍ദേശപ്രകാരമുള്ള 5 ശതമാനം വെള്ളക്കരം വര്‍ധന ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കില്ല : മന്ത്രി റോഷി അഗസ്റ്റിന്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കേന്ദ്ര നിര്‍ദേശപ്രകാരമുള്ള 5 ശതമാനം വെള്ളക്കരം വര്‍ധന ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. കേന്ദ്ര നിര്‍ദേശം അനുസരിച്ചാണ്5 ശതമാനം വര്‍ധന പ്രഖ്യാപനം വന്നത്. നിലവില്‍ വെള്ളക്കരം കൂട്ടിയതിനാല്‍ വീണ്ടും കൂട്ടേണ്ടെന്ന തീരുമാനമാണുള്ളതെന്നും മന്ത്രി പറഞ്ഞു. തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും ജനങ്ങള്‍ക്ക് ഇരട്ടിപ്രഹരം നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.

അധിക വായ്പ അനുവദിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥപ്രകാരമാണ് പുതിയ വര്‍ധന. ലീറ്ററിന് ഒരു പൈസ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ 5% വര്‍ധന ഉണ്ടാകില്ലെന്നാണ് ജലഅതോറിറ്റി അധികൃതര്‍ നേരത്തേ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ വര്‍ഷംതോറുമുള്ള 5% ചാര്‍ജ് വര്‍ധന പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

നിയമസഭയില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ ചോദ്യത്തിന് കേന്ദ്ര വ്യവസ്ഥ പ്രകാരം 5 ശതമാനം നിരക്ക് കൂട്ടുമെന്ന് മന്ത്രി അറിയിച്ചിരുന്നു. താരിഫ് വര്‍ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. താരിഫ് ഈടാക്കുന്നത് എത്ര വര്‍ഷത്തേക്കാണെന്ന് ഉത്തരവില്‍ പ്രതിപാദിക്കുന്നില്ല. നിലവില്‍ ഈ ചാര്‍ജ് വര്‍ധന പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....