തെയ്യം കാണാനെത്തിയ ഭിന്നശേഷിക്കാരിയെ അനുവദിക്കാതെ തിരിച്ചയച്ച സംഭവം ; ഖേദം പ്രകടിപ്പിച്ച് കോറോം മുച്ചിലോട്ട് പെരുംകളിയാട്ട കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പയ്യന്നൂരിൽ തെയ്യം കാണാനെത്തിയ ഭിന്നശേഷിക്കാരിയെ അനുവദിക്കാതെ തിരിച്ചയച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കോറോം മുച്ചിലോട്ട് പെരുംകളിയാട്ട കമ്മിറ്റി. പരാതി ഉന്നയിച്ച സുനിതയുടെ വീട്ടിലെത്തി കമ്മിറ്റി അംഗങ്ങൾ ഖേദം അറിയിച്ചു. ക്ഷേത്രത്തിലെ ആചാരക്കാരന് സംഭവിച്ച വീഴ്ചയാണെന്ന് അംഗങ്ങൾ സുനിതയോട് പറഞ്ഞു. സുനിതയുടെ വീൽ ചെയർ ആചാരക്കാരൻ വാഹനമായി കണ്ടാണ് അനുമതി നൽകാതിരുന്നത്. ആചാരക്കാരന് സംഭവിച്ച വീഴ്ചയായി കമ്മറ്റി കാണുന്നുവെന്നും അവർ വ്യക്തമാക്കി.

എസ്എംഎ രോഗബാധിതയായ സുനിത ത്രിപ്പാനിക്കരയാണ് പരാതി ഉന്നയിച്ചത്. പയ്യന്നൂർ കോറോം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രധാന ആചാരക്കാരൻ തന്നോട് വിവേചനം കാണിച്ചുവെന്നായിരുന്നു സുനിതയുടെ പരാതി. വീൽചെയറിലായതിനാൽ തെയ്യം കാണുന്നതിൽ നിന്നും സുനിതയെ വിലക്കുകയായിരുന്നു. തനിക്ക് നേരിട്ട ഈ വിവേചനം ഒട്ടും അംഗീകരിക്കാനാകുന്നില്ല എന്നും ദുർബലരായ മനുഷ്യരെ വീണ്ടും വീണ്ടും ചവിട്ടിത്താഴ്ത്തുന്നത് ശരിയാണോയെന്നും സുനിത പ്രതികരിച്ചിരുന്നു. എല്ലുകൾ പൊടിയുന്ന എസ്എംഎ രോഗം ബാധിച്ച് ശരീരം തളർന്ന വ്യക്തിയാണ് സുനിത. പിജി വരെ പഠിച്ചു. നാടകവും ചിത്രരചനയും എഴുത്തും ശീലമാക്കി. ഇന്ന് രാജ്യാന്തര സംഘടനകളുമായി ചേർന്ന് ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുകയാണ് ഇവർ.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....