പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ പുതിയ ഓഫീസ് പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ 2.2 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് 2000 കോടി രൂപയോളം ഇതുവരെ വിതരണം ചെയ്തതായി ആരോഗ്യ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോര്‍പ്പറേഷന്റെ പുതിയ ബ്രാഞ്ച് ഓഫീസ് പത്തനംതിട്ട ജില്ല ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ ഓഫീസ് വരുന്നതോടെ മലയോരമേഖലയില്‍ നിന്നുള്‍പ്പടെ ജില്ലയുടെ എല്ലാ ഭാഗത്തുനിന്നുള്ളവര്‍ക്ക് എത്തിചേരാന്‍ സൗകര്യമാകും. ഗുണഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാനാകും. ജില്ലയിലെ ഉന്നതികളില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ സര്‍ക്കാരിനായെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട നഗരസഭ ടൗണ്‍ഹാളിന് സമീപമുള്ള മഞ്ചയില്‍ ബില്‍ഡിംഗിലാണ് കോര്‍പ്പറേഷന്റെ പുതിയ ബ്രാഞ്ച് ഓഫീസ്. പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.കെ ഷാജു അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സി.കെ അര്‍ജുനന്‍, കോര്‍പ്പറേഷന്‍ ഇ ആന്‍ഡ് ആര്‍ മാനേജര്‍ റ്റി.വി ഷാജി, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം അജികുമാര്‍, കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ വി അനില്‍കുമാര്‍, കുടുംബശ്രീ എ.ഡി.എം.സി കെ ബിന്ദുരേഖ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....