പോലീസിന് നേരെ നടക്കുന്ന അതിക്രമങ്ങളിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോലീസിന് നേരെ നടക്കുന്ന അതിക്രമങ്ങളിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പോലീസിന് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കണം. പോലീസുകാർ സ്വന്തം ചുമതലകളുമായി ധൈര്യമായി മുന്നോട്ടു പോകണെമന്നും പോലിസീൻെറ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ പങ്കുവച്ച് വീഡിയോയിൽ ഡിജിപി പറയുന്നു. രാഷ്ട്രീയ കക്ഷകളും യുവജന സംഘടനകളും പോലീസുമായി സഹകരിക്കണം. സമൂഹത്തിൽ സമാധാനവും നീതിയും നടപ്പാക്കുന്ന പോലീസുമായി സഹകരിക്കേണ്ടത് ഓരോ പൗരൻെറ ഉത്തരവാദിത്വമാണെന്നും ഡിജിപി പറയുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിൻ്റെ സർവ്വീസ് ഒരു വർഷം കൂടി നീട്ടി സർക്കാർ ഉത്തരവിറക്കിയത്. 2027 ജൂൺ 30 വരെ റവാഡ തുടരും. സംസ്ഥാന പോലീസ് മേധാവിമാരെ രണ്ട് വർഷം നിയമിക്കണമെന്നുള്ള സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമനവും ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ സർവീസ് കാലാവധി ഒരു വർഷം ബാക്കി നിൽക്കേയാണ് അദ്ദേഹം സംസ്ഥാന പോലീസ് മേധാവി ആയത്. ആ സ്ഥാനത്ത് 2 വർഷം തുടരണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. ‌കഴിഞ്ഞ മന്ത്രിസഭ യോ​ഗമാണ് കാലാവധി ദീർഘിപ്പിക്കാൻ തീരുമാനമെടുത്തത്. 2027 ജൂൺ 30 ന് ആയിരിക്കും അദ്ദേഹത്തിന്റെ റിട്ടയർമെന്റ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....