ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല, സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്നില്ല : മോഹന്‍ ഭാഗവത്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്നും സംഘടന സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്നില്ലെന്നും സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവത്. ആര്‍എസ്എസ് രഹസ്യമായി പ്രവര്‍ത്തിക്കുന്ന സംഘടനയല്ലെന്നും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍എസ്എസിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങളും നിയമസാധുതയും സാമ്പത്തിക സ്രോതസ്സുകളും വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ കത്തെഴുതിയ പശ്ചാത്തലത്തിലാണ് പ്രസ്താവന. ‘അതെല്ലാം രാഷ്ട്രീയമാണ്. ഞങ്ങളെക്കുറിച്ച് ജനങ്ങളില്‍ സംശയം സൃഷ്ടിക്കുകയാണ് ഉദ്ദേശ്യം. എന്നാല്‍ അത് സാധ്യമല്ല. ആര്‍എസ്എസ് രഹസ്യമായി പ്രവര്‍ത്തിക്കുന്ന സംഘടനയല്ല.

ശാഖകളും മറ്റ് യോഗങ്ങളും പൊതുസ്ഥലങ്ങളിലാണ് നടത്തുന്നത്. ആര്‍എസ്എസുമായി ബന്ധപ്പെട്ടവര്‍ ആരൊക്കെയാണെന്ന് ജനങ്ങള്‍ക്കറിയാം. അതിനാല്‍ ആര്‍എസ്എസിനെ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം ഗൗരവമായി പരിഗണിക്കുന്നില്ല. രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെടാതെ പലതുമുണ്ട്. ‘ഹിന്ദുത്വ’ രജിസ്റ്റര്‍ ചെയ്തതല്ല. 100 വര്‍ഷമായി ആര്‍എസ്എസ് രാജ്യത്തുണ്ട്. ഇക്കാലത്തിനിടെ ആരും ആര്‍എസ്എസിന്റെ രജിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടിട്ടില്ല’ -ഭാഗവത് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരായ ഡീപ്‌ഫേക്ക്, എഐ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ബോംബെ...

0
മുംബൈ: കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരായ ഡീപ്‌ഫേക്ക്, എഐ വീഡിയോകള്‍...

സാക്ഷിമൊഴി വ്യാജം : കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി

0
ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ തെളിവില്ലാതെ 22 വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന...

കളവ് പറയുന്ന പ്രതിപക്ഷ നേതാവിൽ നിന്ന് കളവ് പറയുന്ന മുഖ്യമന്ത്രിയായി വി ഡി സതീശൻ...

0
തിരുവനന്തപുരം: കളവ് പറയുന്ന പ്രതിപക്ഷ നേതാവിൽ നിന്ന് കളവ് പറയുന്ന മുഖ്യമന്ത്രിയായി...

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 15-ലധികം...

0
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ...