റബര്‍ കൃഷി ധനസഹായത്തിന് അപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

2018, 2019 വര്‍ഷങ്ങളില്‍ റബര്‍ ആവര്‍ത്തനകൃഷി/പുതുകൃഷി നടത്തിയ കര്‍ഷകരില്‍നിന്ന് ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. പരമാവധി രണ്ടു ഹെക്ടര്‍ വരെ റബര്‍ കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി ഒരു ഹെക്ടറിന് ധനസഹായത്തിന് അര്‍ഹതയുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ സർവീസ് പ്ലസ് വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി നവംബര്‍ 30നകം അപേക്ഷകള്‍ സമര്‍പ്പിക്കാം.

അപേക്ഷയോടൊപ്പം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, കൃഷി ചെയ്ത സ്ഥലത്തിന്റെ അതിരുകള്‍ രേഖപ്പെടുത്തിയ സ്കെച്ച്, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിന്റെ (പാസ് ബുക്ക്) കോപ്പി, കൂട്ടുടമസ്ഥതയുള്ളവര്‍ക്കും മൈനറായ അപേക്ഷകര്‍ക്കും നോമിനേഷന്‍ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

നിര്‍ദിഷ്ട തീയതിക്കുള്ളില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ തോട്ടം പരിശോധിച്ചതിനുശേഷം റബര്‍കൃഷി വികസനപദ്ധതി നിയമ പ്രകാരം അര്‍ഹതയുള്ള ധനസഹായം (ഹെക്ടര്‍ പ്രതി 25,000/ രൂപ എന്ന നിരക്കില്‍) കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതാണ്. വിശദവിവരങ്ങള്‍ www.rubberboard.org.in എന്ന വെബ്സൈറ്റില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ റബര്‍ബോര്‍ഡ് റീജണല്‍ ഓഫീസ്, ഫീല്‍ഡ് സ്റ്റേഷന്‍, കേന്ദ്ര ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ (04812576622) എന്നിവടങ്ങളില്‍നിന്ന് ലഭിക്കുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചു

0
നാറാണംമൂഴി : കൃഷിഭവന്‍റെയും നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം സമൃദ്ധി...

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കും : മന്ത്രി...

0
തിരുവനന്തപുരം : സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും...

റീൽസ് ചിത്രീകരിക്കാൻ കുളത്തിൽ ഇറങ്ങി ; യുവ ഡോക്ടർ മുങ്ങി മരിച്ചു

0
കണ്ണൂർ: അഴീക്കോട് ആനിവയലിൽ കുളത്തിൽ റീൽസ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടർ...