Saturday, April 27, 2024 8:49 am

കര്‍ഷകര്‍ക്ക് ആശ്വാസം ; റബര്‍ വിലയില്‍ വര്‍ദ്ധനവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വര്‍ഷങ്ങള്‍ക്ക് ശേഷം കര്‍ഷകര്‍ക്ക് ആശ്വാസമേകി റബര്‍ വില കുതിക്കുന്നു. കഴിഞ്ഞ ദിവസം വില 150ല്‍ എത്തി. ഇതോടെ സീസണില്‍ കര്‍ഷകരും വ്യാപാരികളും പ്രതീക്ഷയിലാണ്. വിദേശത്ത് ഉല്‍പ്പാദനം കുറഞ്ഞതാണ് ആഭ്യന്തര വിപണിയില്‍ നേട്ടമായത്. റബര്‍ വില സ്ഥിരതാ ഫണ്ട് 200 രൂപയാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരും രംഗത്തെത്തി. 2017 ലാണ് ഇതിന് മുന്‍പ് റബറിന് 150 രൂപയിലെത്തിയത്. പിന്നീട് പലപ്രാവശ്യം 110 ലേക്ക് വരെ കൂപ്പ് കുത്തി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം റബര്‍ വില വീണ്ടും 150 തൊട്ടു.

കഴിഞ്ഞയാഴ്ച 140 നും 145 നും ഇടയിലായിരുന്നു ആര്‍എസ്എസ് 4 നും ആര്‍എസ്എസ് 5 നും വില. പ്രതികൂല കാലാവസ്ഥമൂലം തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിലെ റബര്‍ ഉല്‍പാദനത്തിലും വന്‍ ഇടിവുണ്ടായി. ചില രാജ്യങ്ങളില്‍ കൊവിഡ് കാരണം തൊഴിലാളി ക്ഷാമം നേരിടുന്നു. ലോക്ഡൗണില്‍ പൊതുഗതാഗതം ഇല്ലാത്തതിനെത്തുടര്‍ന്നാണ് സ്വാകാര്യ വാഹനങ്ങള്‍ക്ക് ഡിമാന്റ് കൂടിയത്. വിദേശത്ത് നിന്ന് ഒരു തരത്തിലുള്ള ഇറക്കുമതിയും ഇപ്പോഴില്ല. വില ഉയരുമെന്ന ബോധ്യത്തില്‍ ആഭ്യന്തര കര്‍ഷകര്‍ വില്‍പ്പനയില്‍ നിന്നും മാറി നിന്നതും ഗുണമായി. സര്‍ക്കാര്‍ നല്‍കുന്ന വില സ്ഥിരതാ ഫണ്ടിനൊപ്പമാണ് ഇപ്പോഴത്തെ റബര്‍വില.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാ​ഷ്മീ​രി​ൽ നേ​രി​യ ഭൂ​ച​ല​നം ; 3.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

0
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ നേ​രീ​യ ഭൂ​ച​ല​നം. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ്...

മൂന്നാറിലെ ജനവാസമേഖലയിൽ വിഹരിച്ച് കടുവക്കൂട്ടം ; വനംവകുപ്പിന്റെ നടപടി കാത്ത് പ്രദേശവാസികൾ

0
മൂന്നാർ: മൂന്നാറിൽ ജനവാസമേഖലയിൽ കടുവാക്കൂട്ടം. കന്നിമല ലോവർ ഡിവിഷനിൽ മൂന്ന് കടുവകളാണ്...

ഓപ്പറേഷൻ തീയേറ്ററിൽ മോഷണം ; ദൃശ്യങ്ങൾ ലഭിച്ചിട്ടും കള്ളനെ പിടിക്കാനാവാതെ പോലീസ്

0
ആലപ്പുഴ: പോലീസിന് തിരക്കുള്ള സുരക്ഷാഡ്യൂട്ടി ഉണ്ടാകുമ്പോൾ ആലപ്പുഴ ബീച്ചിലും പരിസരത്തും മോഷണം...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച യോഗം ചേരും

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച...