ഹോർമുസ് കടലിടുക്ക് പാത തങ്ങൾക്ക് തുറന്നുകിട്ടിയെന്ന അവകാശവാദവുമായി റഷ്യ

For full experience, Download our mobile application:
Get it on Google Play

മോസ്കോ: ലോകവ്യാപാരത്തിന്‍റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് മിക്ക രാജ്യങ്ങൾക്കും മുന്നിൽ അടഞ്ഞുകിടക്കുമ്പോഴും തങ്ങൾക്ക് പാത തുറന്നുകിട്ടിയെന്ന അവകാശവാദവുമായി റഷ്യ രംഗത്ത്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ പ്രത്യേക ഉപദേശകൻ യൂറി ഉഷാക്കോവാണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. കടലിടുക്കിലെ ഗതാഗതം മറ്റ് കപ്പലുകൾക്ക് തടസപ്പെട്ടിരിക്കുകയാണെങ്കിലും റഷ്യൻ കപ്പലുകൾക്ക് അവിടെ യാതൊരു നിയന്ത്രണവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യൻ ഔദ്യോഗിക മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ കണക്കുകൾ പ്രകാരം രണ്ടായിരത്തോളം കപ്പലുകളാണ് പേർഷ്യൻ ഗൾഫിനുള്ളിൽ നിലവിൽ കുടുങ്ങിക്കിടക്കുന്നത്. യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് ഈ മേഖലയിൽ ഗതാഗതം ദുഷ്കരമായി തുടരുകയാണ്. എന്നാൽ ഇറാൻ, ചൈന, ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള ചുരുക്കം ചില കപ്പലുകൾക്ക് മാത്രമാണ് നിലവിൽ ഈ പാതയിലൂടെ കടന്നുപോകാൻ സാധിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് റഷ്യയുടെ പുതിയ വെളിപ്പെടുത്തൽ ആഗോളതലത്തിൽ ചർച്ചയാകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് മിഷൻ മാറ്റം വരുത്താൻ സർക്കാർ : ഓരോ വിഭാഗത്തിനും പ്രത്യേകം ഭവനപദ്ധതി ;...

0
തിരുവനന്തപുരം : ഇടതുസർക്കാർ നടപ്പാക്കിയ ലൈഫ് മിഷൻ ഭവനപദ്ധതി പൊളിച്ചുപണിയാൻ സർക്കാർ...

കോഴിക്കോട് ബീച്ചിലെ ഓണച്ചന്ത മാറ്റിയ സംഭവം : കളക്ടർക്കെതിരെ ആരോപണവുമായി സിപിഐ കോഴിക്കോട് ജില്ലാ...

0
കോഴിക്കോട്: ഓണാഘോഷ പരിപാടികൾക്കായി കോഴിക്കോട് ബീച്ചില്‍ നിന്ന് ഓണച്ചന്ത മാറ്റിയതിൽ വിവാദം....

തിരുവനന്തപുരത്ത് മാൻകൊമ്പും ഇരുതലമൂരിയുമായി ഒൻപതുപേർ പിടിയിൽ ; കുറുക്കന്റെ രോമവുമായി മറ്റൊരു സംഘവും അറസ്റ്റിൽ

0
കാട്ടാക്കട : മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒൻപതുപേരെ അറസ്റ്റ് ചെയ്തു. വനംവകുപ്പിനു...

കുടുംബശ്രീയെ പഠിപ്പിക്കാൻ ഇനി എ.ഐ.യും ; തൊഴിലും നൽകും, സൗജന്യ പരിശീലനവും

0
കോഴിക്കോട് : കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ...