ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട മിസൈൽ ആക്രമണം ; പ്രതിഷേധമറിയിച്ച് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : യുക്രൈൻ തീരത്ത് ചരക്കുകപ്പലിനുനേരെ റഷ്യ നടത്തിയ ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ചൊവ്വാഴ്ച റഷ്യൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. ആക്രമണത്തിന് പിന്നാലെ വിദേശകാര്യമന്ത്രാലയം റഷ്യയെ പരാമർശിക്കാതെ പ്രസ്താവന ഇറക്കിയിരുന്നു. ‘ചരക്കുകപ്പലുകൾക്കും സിവിലിയൻ ജീവനക്കാർക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുന്നു. കപ്പലുകളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും വ്യാപാരത്തെയും തടസപ്പെടുത്തുന്ന ഇത്തരം സംഭവങ്ങൾ ഖേദകരവും ഒഴിവാക്കേണ്ടതുമാണ്.’ കുറിപ്പിൽ പറയുന്നു.

ഞായറാഴ്ചയാണ് യുക്രൈനിലെ ഒഡേസ തുറമുഖത്ത് എംവി ഗോൾഡൻ ലിയോ എന്ന ചരക്കുകപ്പലിനുനേരെ ആക്രമണമുണ്ടായത്. പത്ത് നാവികർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കാസർഗോഡ് സ്വദേശിയായ അഖിൽ ജോയനും ഉൾപ്പെടുന്നു. ഇതാദ്യമായാണ് റഷ്യ-യുകൈൻ സംഘർഷത്തിനിടെ ഇന്ത്യൻ നാവികർ കൊല്ലപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...